എൽഐസി ഐപിഒയ്ക്ക് അപേക്ഷ തെറ്റി അയച്ചത് മാത്രം 20 ലക്ഷത്തിലേറെ; ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്ന് കണക്ക്

Published : May 23, 2022, 10:58 PM IST
എൽഐസി ഐപിഒയ്ക്ക് അപേക്ഷ തെറ്റി അയച്ചത് മാത്രം 20 ലക്ഷത്തിലേറെ; ചൂടേറിയ ചർച്ചകൾക്ക് വഴി തുറന്ന് കണക്ക്

Synopsis

എൽഐസി ഐപിഒയ്ക്ക് ലഭിച്ച 28 ശതമാനത്തോളം അപേക്ഷകൾ തള്ളിയിരുന്നു. ഇതുവരെയുള്ള ഐപിഒ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

മുംബൈ: എൽഐസി ഐപിഒ വഴി ഓഹരി വാങ്ങാൻ അപേക്ഷിച്ചവരിൽ 20 ലക്ഷത്തോളം അപേക്ഷകൾ തെറ്റായി ഫയൽ ചെയ്തത് മൂലം തള്ളിപ്പോയെന്ന് വ്യക്തമായി. ഐപിഒകളുടെ മാതാവെന്നും ഇന്ത്യയുടെ അരാംകോയെന്നുമെല്ലാം വിശേഷണങ്ങൾ ഉയർന്ന എൽഐസിയുടെ ഐപിഒ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് തെറ്റിപ്പോയ അപേക്ഷകൾ കൂടെ പുറത്തുവരുമ്പോഴാണ് ഐപിഒയുടെ യഥാർത്ഥ ജനസ്വീകാര്യതയുടെ ചിത്രം വെളിവാകുന്നത്.

എൽഐസി ഐപിഒയ്ക്ക് ലഭിച്ച 28 ശതമാനത്തോളം അപേക്ഷകൾ തള്ളിയിരുന്നു. ഇതുവരെയുള്ള ഐപിഒ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. എൽഐസി പോളിസി ഉടമകളിൽ നിന്നുള്ള 34.5 ശതമാനം അപേക്ഷകളും തള്ളിയിരുന്നു. എന്നാൽ എങ്ങിനെ ഇത്രയധികം തെറ്റായ അപേക്ഷകൾ ഉണ്ടായെന്നത് ഓഹരി ലോകത്തെ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

ഐപിഒ പങ്കാളിത്തം ഉയർത്താൻ വേണ്ടി ബോധപൂർവം നടത്തിയ ഇടപെടലായടക്കം സമൂഹ മാധ്യമങ്ങളിൽ വിമർശനം സജീവമാണ്. എൽഐസി ഐപിഒയ്ക്ക് ആകെ ലഭിച്ചത് 7337841 അപേക്ഷികളാണ്. ഇതിൽ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാതിരുന്ന 1246484 അപേക്ഷകൾ തള്ളിപ്പോയി. സാങ്കേതിക പ്രശ്നങ്ങൾ മൂലം 803828 അപേക്ഷകളും തള്ളി. ഇതുമാത്രം 2050312 എണ്ണം വരും. ഇതാണ് ഇപ്പോഴത്തെ ചർച്ചകളുടെ കേന്ദ്രബിന്ദു.

PREV
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?