ബി പി കനുൻ‌ഗോയെ വീണ്ടും റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു

By Web TeamFirst Published Mar 28, 2020, 7:20 PM IST
Highlights

കറൻസി മാനേജ്മെന്റ്, പേയ്‌മെന്റുകൾ, സെറ്റിൽമെന്റ്, വിദേശനാണ്യം, ആഭ്യന്തര കടം മാനേജുമെന്റ് തുടങ്ങിയ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനാണ്.
 

ദില്ലി: ബിപി കനുൻ‌ഗോയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി വീണ്ടും നിയമിച്ചു. കനുൻ‌ഗോയുടെ കാലാവധി ഏപ്രിൽ 3 മുതൽ ഒരു വർഷത്തേക്ക് നീട്ടാൻ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി.

2017 ഏപ്രിലിൽ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നതിന് മുമ്പ് റിസർവ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു കനുൻഗോ. കറൻസി മാനേജ്മെന്റ്, പേയ്‌മെന്റുകൾ, സെറ്റിൽമെന്റ്, വിദേശനാണ്യം, ആഭ്യന്തര കടം മാനേജുമെന്റ് തുടങ്ങിയ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനാണ്.

കനുൻഗോ 1982 സെപ്റ്റംബറിൽ റിസർവ് ബാങ്കിൽ ചേർന്നു. വിദേശ വിനിമയ മാനേജ്മെന്റ്, കറൻസി മാനേജ്മെന്റ് തുടങ്ങി ബാങ്കിങുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൻ‌ എസ് വിശ്വനാഥൻ, എം കെ ജെയിനും മൈക്കൽ പത്രയുമാണ് ആർ‌ബി‌ഐയുടെ മറ്റ് മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ. 

click me!