പിണറായി വിജയൻ എന്ന ഐഡിയിൽ നിന്ന് ബോംബ് ഭീഷണി; ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പൊട്ടിത്തെറിക്കുമെന്ന് ഇ-മെയിൽ

Published : Jul 15, 2025, 12:24 PM IST
BSE Building (File Photo/ANI)

Synopsis

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ടവർ ബിൽഡിംഗിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് അവ പൊട്ടിത്തെറിക്കുമെന്നുമാണ് ഇ മെയിലിൽ

മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി എത്തിയത്. ബിഎസ്ഇയെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിൽ സഖാവ് പിണറായി വിജയൻ എന്ന ഇമെയിൽ ഐഡിയിൽ നിന്നാണ് ലഭിച്ചത്. മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ടവർ ബിൽഡിംഗിൽ നാല് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് അവ പൊട്ടിത്തെറിക്കുമെന്നുമാണ് ഇ മെയിലിൽ പറയുന്നത്. ബോംബ് സ്ക്വാഡ് സംഘവും പോലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും
600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്