യാത്രാ പ്രേമികൾക്ക് വമ്പൻ അവസരം; ഹോട്ടല്‍, യാത്രാ ഓഫറുകളുള്ള മികച്ച 4 ക്രെഡിറ്റ് കാര്‍ഡുകള്‍

Published : Jul 13, 2025, 07:01 PM IST
How long does it take to receive your credit card after approval?

Synopsis

പ്രമുഖ ഹോട്ടലുകളുമായോ, ഹോട്ടല്‍ ശൃംഖലകളുമായോ പങ്കാളിത്തമുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രയോജനപ്പെടുത്താം

യാത്ര ചെയ്യാനും ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ വിമാനക്കമ്പനികളുമായോ, പ്രമുഖ ഹോട്ടലുകളുമായോ, ഹോട്ടല്‍ ശൃംഖലകളുമായോ പങ്കാളിത്തമുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രയോജനപ്പെടുത്താം. യാത്രാപ്രേമികള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍, എയര്‍മൈലുകള്‍, കിഴിവുകള്‍ തുടങ്ങിയ ഒട്ടനവധി ആനുകൂല്യങ്ങള്‍ നല്‍കുന്ന നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ നിലവിലുണ്ട്. പ്രത്യേക ഫീച്ചറുകള്‍, കിഴിവുകള്‍, കോംപ്ലിമെന്ററി താമസം എന്നിവ നല്‍കുന്ന ചില യാത്രാ ക്രെഡിറ്റ് കാര്‍ഡുകള്‍ പരിചയപ്പെടാം.

1. എച്ച്ഡിഎഫ്‌സി ഇന്‍ഫിനിയ / എച്ച്ഡിഎഫ്‌സി ഡൈനേഴ്‌സ് ക്ലബ് ബ്ലാക്ക് ഈ കാര്‍ഡ് ഉപയോഗിച്ച്, തിരഞ്ഞെടുത്ത ഐടിസി ഹോട്ടലുകളില്‍ രണ്ട് രാത്രിക്ക് പണം നല്‍കി മൂന്ന് രാത്രി താമസിക്കാം. കൂടാതെ, ആദ്യ വര്‍ഷത്തേക്ക് കോംപ്ലിമെന്ററി ക്ലബ് മാരിയറ്റ് അംഗത്വവും ലഭിക്കും. ഇത് ഏഷ്യ-പസഫിക് മേഖലയിലെ താമസത്തിനും ഭക്ഷണത്തിനും 20% വരെ കിഴിവ് നല്‍കുന്നു.

2. ഐസിഐസിഐ ബാങ്ക് എമറാള്‍ഡ് ക്രെഡിറ്റ് കാര്‍ഡ് വിമാനം, ഹോട്ടല്‍, സിനിമ ടിക്കറ്റ് ബുക്കിംഗുകള്‍ റദ്ദാക്കുമ്പോള്‍ പ്രതിവര്‍ഷം രണ്ട് തവണ വരെ 12,000 രൂപ വരെ തിരികെ ലഭിക്കാന്‍ ഈ കാര്‍ഡ് നിങ്ങളെ സഹായിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് പരിധിയില്ലാത്ത സൗജന്യ പ്രവേശനവും ഈ കാര്‍ഡ് നല്‍കുന്നു.

3. മാരിയറ്റ് ബോണ്‍വോയ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഈ കാര്‍ഡ് കോംപ്ലിമെന്ററി മാരിയറ്റ് ബോണ്‍വോയ് സില്‍വര്‍ എലൈറ്റ് സ്റ്റാറ്റസ് നല്‍കുന്നു. ഇത് കാര്‍ഡില്‍ ആദ്യമായി തുക ചെലവഴിക്കുമ്പോഴോ ഫീസ് അടയ്ക്കുമ്പോഴോ ഒരു സൗജന്യ രാത്രി താമസവും 10 എലൈറ്റ് നൈറ്റ് ക്രെഡിറ്റുകളും നേടാന്‍ സഹായിക്കുന്നു.

4. ആക്‌സിസ് ബാങ്ക് അറ്റ്‌ലസ് ക്രെഡിറ്റ് കാര്‍ഡ് പ്രത്യേകിച്ച് ഒരു എയര്‍ലൈന്‍ പങ്കാളിത്തവും ഇല്ലാത്ത ഈ കാര്‍ഡ് ഒരു 'എയര്‍ലൈന്‍ എഗ്‌നോസ്റ്റിക്' യാത്രാ കാര്‍ഡായിട്ടാണ് സ്വയം വിശേഷിപ്പിക്കുന്നത്. നിങ്ങള്‍ നടത്തുന്ന ഓരോ യാത്രയിലും ഇത് പ്രയോജനപ്പെടും. ഈ കാര്‍ഡ് വഴി 100 രൂപ ചെലവഴിക്കുമ്പോള്‍ 5 എഡ്ജ് മൈലുകളും മറ്റ് ചെലവുകള്‍ക്ക് 2 എഡ്ജ് മൈലുകളും നല്‍കുന്നു.

പ്രത്യേക പങ്കാളിത്തമുള്ള കാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങള്‍:

സൗജന്യ ഹോട്ടല്‍ രാത്രികളോ റൂം അപ്‌ഗ്രേഡുകളോ ലഭിക്കുന്നു. ഹോട്ടലുകളില്‍ വേഗത്തില്‍ ലോയല്‍റ്റി സ്റ്റാറ്റസ് നേടാന്‍ സഹായിക്കുന്നു. താമസത്തിന് റിവാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന മൂല്യം നല്‍കുന്നു. പ്രത്യേക കിഴിവുകളും ഭക്ഷണ ആനുകൂല്യങ്ങളും ഈ കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നു

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം