കനേഡിയൻ എൻആർഐകൾക്ക് ഇന്ത്യയിൽ പണം നിക്ഷേപിക്കാമോ? ജനപ്രിയ നിക്ഷേപ ഓപ്ഷനുകൾ ഇതാ

Published : Sep 23, 2023, 01:34 PM ISTUpdated : Sep 23, 2023, 02:07 PM IST
കനേഡിയൻ എൻആർഐകൾക്ക് ഇന്ത്യയിൽ പണം നിക്ഷേപിക്കാമോ?  ജനപ്രിയ നിക്ഷേപ ഓപ്ഷനുകൾ ഇതാ

Synopsis

എൻആർഐകൾ ഉൾപ്പെടെ നിരവധി വിദേശ നിക്ഷേപകർ ഇന്ത്യൻ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താൻ താൽപര്യം കാണിക്കുന്നുണ്ട്. ഇതിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നത് കനേഡിയൻ എൻആർഐകളിൽ നിന്നുള്ള നിക്ഷേപമാണ്. 

കോവിഡ് മഹാമാരിയിൽ പോലും തകരാതെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിരോധം തീർത്ത് മുന്നേറുകയാണ് ചെയ്തത്. കുറച്ച് വര്ഷങ്ങളായി  എൻആർഐകൾ ഉൾപ്പെടെ നിരവധി വിദേശ നിക്ഷേപകർ ഇന്ത്യൻ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താൻ താൽപര്യം കാണിക്കുന്നുണ്ട്. ഇതിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നത് കനേഡിയൻ എൻആർഐകളിൽ നിന്നുള്ള നിക്ഷേപമാണ്. 

എങ്ങനെ നിക്ഷേപിക്കാം. 

ഇന്ത്യയിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ള എൻആർഐ അല്ലെങ്കിൽ എൻആർഇ, സേവിംഗ്സ് അക്കൗണ്ടുകൾക്കായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത് എന്തിനുവേണ്ടിയാണെന്നാൽ . ഈ അക്കൗണ്ടുകൾ എൻആർഐകളെ അവരുടെ വിദേശ വരുമാനം ഇന്ത്യൻ കറൻസിയിൽ ഇന്ത്യൻ അക്കൗണ്ടുകളിലേക്ക് മാറ്റാൻ സഹായിക്കുന്നു.

ALSO READ: കാനഡയിലെ ഏറ്റവും ധനികനായ ഇന്ത്യൻ വംശജൻ; ആസ്തി ഇതാണ്

കനേഡിയൻ എൻആർഐക്ക് ഇന്ത്യയിൽ നിക്ഷേപിക്കാവുന്ന ചില വഴികൾ ഇതാ.

മ്യൂച്വൽ ഫണ്ടുകൾ

ഓഹരി വിപണിയിലെ നിക്ഷേപങ്ങളെയും അപകടസാധ്യതകളെയും വൈവിധ്യവത്കരിക്കാൻ സഹായിക്കുന്നതിനാൽ മ്യൂച്വൽ ഫണ്ടുകൾ എല്ലായ്പ്പോഴും നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനായി കണക്കാക്കപ്പെടുന്നു. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന്, ഒരു എൻ‌ആർ‌ഐക്ക് ഐഡന്റിറ്റി തെളിയിക്കാൻ ഒരു ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്‌റ്റ് (എഫ്‌എ‌ടി‌സി‌എ) പ്രകാരമുള്ള  രണ്ട് ഡോക്യുമെന്റുകൾ ആവശ്യമാണ്. 

ഫിക്സഡ് ഡെപ്പോസിറ്റ്

വിപണിയിലെ റിസ്ക് എടുക്കാൻ താല്പര്യമില്ലാത്ത എൻആർഐകൾക്ക് സുരക്ഷിതമായ നിക്ഷേപ ഓപ്‌ഷനാണ് ഫിക്സഡ് ഡെപ്പോസിറ്റ്. ഫിക്സഡ് ഡിപ്പോസിറ്റുകൾ എൻആർഐ നിക്ഷേപകനെ ഇന്ത്യൻ രൂപയിൽ പണം നിക്ഷേപിക്കാനും ഒരു എൻആർഐ അല്ലെങ്കിൽ ഇന്ത്യക്കാരൻ പോലും ആകാവുന്ന ഒരു ജോയിന്റ് ഹോൾഡറെ തിരഞ്ഞെടുക്കാനും അനുവദിക്കുന്നു. ഫിക്സഡ് ഡെപ്പോസിറ്റ് കാലാവധി  1 വർഷം മുതൽ പരമാവധി 10 വർഷം വരെയാണ്.

ALSO READ: ഓഹരി വിപണിയിലെ ഇടിവ്; ലോകത്തിലെ ഏറ്റവും വലിയ ധനികർക്ക് ഒറ്റ ദിവസംകൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് കോടികൾ

വിദേശ കറൻസി നിക്ഷേപങ്ങൾ

വിദേശ കറൻസി നിക്ഷേപത്തിന് നികുതി ഒഴിവാക്കിയിട്ടുണ്ട്. വിദേശ വിനിമയ നിരക്ക് അപകടസാധ്യതകൾ പ്രശ്നമല്ലെങ്കിൽ  കനേഡിയൻ എൻആർഐകള്‍ക്ക് വിദേശ കറൻസി നോൺ റസിഡന്റ് ഡെപ്പോസിറ്റ് തിരഞ്ഞെടുക്കാം. 

റിയൽ എസ്റ്റേറ്റ്

ലോകമെമ്പാടുമുള്ള പലരും ദീർഘകാല നിക്ഷേപ ഓപ്ഷനായി റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയിലെ വസ്തുവിൽ നിക്ഷേപിക്കുന്നത് എൻആർഐകൾക്കിടയിൽ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി ഏറ്റെടുക്കുന്നതിനുള്ള നൂലാമാലകൾ ഏറെയാണെങ്കിൽ രാജ്യത്തുള്ള ഒരു സഹ- നിക്ഷേപകനെ തിരഞ്ഞെടുക്കാം \

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ