കാനഡയിലെ ഏറ്റവും ധനികനായ ഇന്ത്യൻ വംശജൻ; ആസ്തി ഇതാണ്
കുട്ടിക്കാലത്ത് ബിൽ മൽഹോത്ര പിതാവിനൊപ്പം ദില്ലിയിലെ പ്രശസ്തമായ ക്ലാരിഡ്ജസ് ഹോട്ടൽ സന്ദർശിക്കാറുണ്ടായിരുന്നു. അതേ ഹോട്ടലിന്റെ പേരിലാണ് അദ്ദേഹം തന്റെ ആദ്യ സംരംഭം ആരംഭിച്ചത്.

അമ്പത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് തന്റെ 22 രണ്ടാം വയസ്സിൽ കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരൻ ഇന്ന് കാനഡയിലെ ഏറ്റവും ധനികനായ ഇന്ത്യൻ വംശജനാണ്. 74-കാരനായ ബിൽ മൽഹോത്ര ഇന്ന് കാനഡയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി ഡെവലപ്പർമാരിൽ ഒരാളാണ്. 1986-ൽ സ്ഥാപിച്ച ക്ലാരിഡ്ജ് ഹോംസ് എന്ന കമ്പനി വൻ വിജയമായതോടെ ബിൽ മൽഹോത്രയുടെ ആസ്തി വർദ്ധിക്കുകയായിരുന്നു.
ഒരു ബിസിനസുകാരനാകുന്നതിന് മുമ്പ്, ബിൽ മൽഹോത്ര 1977 മുതൽ 1986 വരെ ഒട്ടാവ നഗരത്തിന്റെ ചീഫ് സ്ട്രക്ചറൽ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിൽ ജനിച്ച ബിൽ മൽഹോത്ര ബിറ്റ്സ് പിലാനിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി. തുടർന്ന് 1971-ൽ ഇന്ത്യ വിട്ട് കാനഡയിലേക്ക് കുടിയേറി. ഒരു എഞ്ചിനീയറിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തു തുടങ്ങിയ ബിൽ മൽഹോത്ര വൈകാതെ തന്റെ സ്വന്തം സ്ഥാപനം എന്ന ലക്‌ഷ്യം നേടിയെടുത്തു.
ALSO READ: വിരാട് കോലിയെ ഞെട്ടിച്ച ബിസിനസുകാരൻ; വിട്ടുകളയാതെ പങ്കാളിയാക്കി, നേടുന്നത് കോടികൾ
കുട്ടിക്കാലത്ത് ബിൽ മൽഹോത്ര പിതാവിനൊപ്പം ദില്ലിയിലെ പ്രശസ്തമായ ക്ലാരിഡ്ജസ് ഹോട്ടൽ സന്ദർശിക്കാറുണ്ടായിരുന്നു. അതേ ഹോട്ടലിന്റെ പേരിലാണ് അദ്ദേഹം തന്റെ ആദ്യ സംരംഭം ആരംഭിച്ചത്. ക്ലാരിഡ്ജ് ഹോംസ് എന്ന കമ്പനി ഇന്ന് കെട്ടിടങ്ങൾ, അപ്പാർട്ട്‌മെന്റുകൾ, റിട്ടയർമെന്റ് ഹോമുകൾ എന്നിവയുൾപ്പെടെ 14,000-ത്തിലധികം നിർമ്മിതികൾ നടത്തിയിട്ടുണ്ട്. ഒട്ടാവയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ 469 അടി ക്ലാരിഡ്ജ് ഐക്കൺ റെസിഡൻഷ്യൽ ടവർ സ്ഥാപിച്ചതും ക്ലാരിഡ്ജ് ഹോംസ് ആണ്. ഫോർബ്സ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ ആസ്തി 1.9 ബില്യൺ ഡോളർ ആണ്. അതായത് 5,570 കോടി രൂപയിലധികം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം