Asianet News MalayalamAsianet News Malayalam

ഓഹരി വിപണിയിലെ ഇടിവ്; ലോകത്തിലെ ഏറ്റവും വലിയ ധനികർക്ക് ഒറ്റ ദിവസംകൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് കോടികൾ

ഇലോൺ മസ്‌ക്, ജെഫ് ബെസോസ്, വാറൻ ബഫറ്റ് മുതൽ മാർക്ക് സക്കർബർഗിന് വരെ നഷ്ടം ഭീമമാണ്. ശതകോടീശ്വരന്മാരിൽ ഓരോരുത്തർക്കും യുഎസ് ഓഹരി വിപണിയിൽ നിന്നും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 

Worlds 10 Richest People Lose 24 Billion dollar In Single Day As US Stock Market Goes Down apk
Author
First Published Sep 22, 2023, 4:19 PM IST

ലോകത്തെ അതിസമ്പന്നരായ 10 പേർക്ക് ഇന്നലെ ഒറ്റ ദിവസംകൊണ്ട് നഷ്ടമായത് ലക്ഷകണക്കിന് കോടിയാണ്. ഇലോൺ മസ്‌ക്, ജെഫ് ബെസോസ്, വാറൻ ബഫറ്റ് മുതൽ മാർക്ക് സക്കർബർഗിന് വരെ നഷ്ടം ഭീമമാണ്. ലോകത്തിലെ ഏറ്റവും ധനികരായ പത്ത് ശതകോടീശ്വരന്മാരിൽ ഓരോരുത്തർക്കും യുഎസ് ഓഹരി വിപണിയിൽ നിന്നും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 

 ALSO READ: വിരാട് കോലിയെ ഞെട്ടിച്ച ബിസിനസുകാരൻ; വിട്ടുകളയാതെ പങ്കാളിയാക്കി, നേടുന്നത് കോടികൾ

കഴിഞ്ഞ ദിവസമാണ് യു എസ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയത്. സെൻട്രൽ ബാങ്കിന്റെ നിയന്ത്രിത നാണയ നയം കൂടുതൽ കാലം നിലനിൽക്കുമെന്ന ആശങ്കയാൽ നിക്ഷേപകർ പിൻവലിഞ്ഞു.  യുഎസ് ഓഹരി വിപണിയിൽ ഇന്നലെ വൻതോതിൽ വിറ്റഴിയലാണ് നടന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും ധനികരായ ശതകോടീശ്വരന്മാരുടെ സമ്പത്തിന് ഇളക്കം തട്ടി. 

പണപ്പെരുപ്പം ഉയരാൻ സാധ്യതയുള്ളതിനാൽ  ട്രഷറി ആദായം 16 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. മൂന്ന് പ്രധാന യു.എസ്. ഓഹരി സൂചികകൾ ഒരു ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞു. ഡൗ ജോൺസ് വ്യാവസായിക ശരാശരി 370.46 പോയിന്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 34,070.42 ൽ ക്ലോസ് ചെയ്തു. എസ് ആന്റ് പി 500 1.64 ശതമാനം ഇടിഞ്ഞ് 4,330 ആയി. നാസ്‌ഡാക്ക് കോമ്പോസിറ്റ് 1.82% പിൻവലിഞ്ഞ് 13,223.98 ആയി.

 ALSO READ: ഇന്ത്യ- കാനഡ തർക്കം വ്യാപാര ബന്ധങ്ങളെ ബാധിക്കുന്നു; ഓഹരി വിപണിയിൽ തിരിച്ചടി

നഷ്ടം സംഭവിച്ച ധനികർ 

1. ഇലോൺ മസ്‌കിന് 4.93 ബില്യൺ ഡോളർ നഷ്ടമായി- ആസ്തി 236 ബില്യൺ ഡോളർ 

2. ബെർണാഡ് അർനോൾട്ടിന് 1.72 ബില്യൺ ഡോളർ നഷ്ടമായി - ആസ്തി 169 ബില്യൺ ഡോളർ 

3. ജെഫ് ബെസോസിന് 5.99 ബില്യൺ ഡോളർ നഷ്ടമായി- ആസ്തി 153 ബില്യൺ ഡോളർ 

4. ബിൽ ഗേറ്റ്സിന് 1.31 ബില്യൺ ഡോളർ നഷ്ടമായി - ആസ്തി 126 ബില്യൺ ഡോളർ 

5. ലാറി എല്ലിസണിന് 3.33 ബില്യൺ ഡോളർ  നഷ്ടമായി- ആസ്തി 125 ബില്യൺ ഡോളർ

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളിൽ ഒന്ന് ഇവിടെയാണ്; പട്ടികയിൽ ഇടപിടിച്ച ഏക ഇന്ത്യൻ ഹോട്ടൽ ഇതാ

6. വാറൻ ബഫറ്റിന് 1.17 ബില്യൺ ഡോളർ  നഷ്ടമായി - 122 ബില്യൺ ഡോളർ 

7. ലാറി പേജിന് 2.64 ബില്യൺ ഡോളർ നഷ്ടമായി - ആസ്തി 118 ബില്യൺ ഡോളർ 

8. സെർജി ബ്രിന് 2.47 ബില്യൺ ഡോളർ  നഷ്ടമായി - ആസ്തി 112 ബില്യൺ ഡോളർ 

9. സ്റ്റീവ് ബാൽമറിന് 396 മില്യൺ ഡോളർ  നഷ്ടമായി - ആസ്തി 112 ബില്യൺ ഡോളർ 

10. മാർക്ക് സക്കർബർഗിന് 1.38 ബില്യൺ ഡോളർ നഷ്ടമായി - 108 ബില്യൺ ഡോളർ ആസ്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios