ആകർഷകമായ പലിശ; സ്ഥിര നിക്ഷേപ നിരക്കുയർത്തി ഈ ബാങ്ക്

Published : Aug 16, 2023, 06:35 PM IST
ആകർഷകമായ പലിശ;  സ്ഥിര നിക്ഷേപ നിരക്കുയർത്തി ഈ ബാങ്ക്

Synopsis

സുരക്ഷിതമായ നിക്ഷേപം. റിസ്കില്ലാതെ വരുമാനം നേടാം. പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്. പുതുക്കിയ നിരക്കുകൾ അറിയാം

ണ്ട് കോടി രൂപയിൽ താഴെയുള്ള  സ്ഥിരനിക്ഷേപ പലിശ നിരക്ക്  പുതുക്കി കാനറ ബാങ്ക്. ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം പുതിയ നിരക്കുകൾ 2023 ഓഗസ്റ്റ് 12 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. നിലവിൽ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് പൊതുവിഭാഗത്തിന് 4 ശതമാനം മുതൽ 7.25 ശതമാനം വരെയും, മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെയും പലിശനിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ കാനറ ബാങ്ക് എഫ്ഡി നിരക്കുകൾ

7 മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനം പലിശ നിരക്കും, 46 മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25% വുമാണ്  ബാങ്ക് നിലവിൽ നൽകുന്നത്.  91 മുതൽ 179 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.5 ശതമാനം പലിശയും, 180 മുതൽ 269 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 6.25 ശതമാനം പലിശയും ബാങ്ക് നിലവിൽ വാഗ്ദാനം ചെയ്യുന്നു.

270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡികൾക്ക്  6.50 ശതമാനം പലിശനിരക്കും, 1 വർഷം മുതൽ 2 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങള്ഡക്ക് 6.90 ശതമാനവും  പലിശയുമാണ് ലഭ്യമാക്കുന്നത്.   444 ദിവസത്തേക്കാണ് ഉയർന്ന പലിശ ലഭിക്കുന്നത്. 444 ദിവസങ്ങൾക്ക് 7.25 ശതമാനമാണ് പലിശ.

 ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.90% പലിശ നിരക്കും,  അഞ്ച് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.80 ശതമാനവും 5 വർഷത്തിൽ കൂടുതൽ കാലാവധിയിൽ 6.70 ശതമാനം പലിശയും ലഭിക്കും
 

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്