ഈ ഏഴ് ബാങ്കുകളുടെ പാസ് ബുക്കും ചെക്ക് ബുക്കും ഉടൻ മാറുക; കാലാവധി അവസാനിക്കുന്നു

By Web TeamFirst Published Mar 16, 2021, 12:38 PM IST
Highlights

ഈ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ ഉടൻ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്എഫ്ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം...

ദില്ലി: ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണിവ.

ഈ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ ഉടൻ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്എഫ്ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം. 2019 ഏപ്രിൽ ഒന്നിനാണ് ഈ ബാങ്കുകൾ മറ്റ് ബാങ്കുകളുമായി ലയിച്ചത്. ലയന പ്രക്രിയ ഈ മാർച്ച് 31 ഓടെ അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകൾ ഉണ്ടായിരിക്കില്ല.

ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ചു. ആന്ധ്ര ബാങ്കിന്റെയും കോർപറേഷൻ  ബാങ്കിന്റെയും ഉപഭോക്താക്കൾക്ക് തങ്ങളുടെ പുതിയ ഐഎഫ്എസ്ഇ കോഡ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അറിയാനാവും. അല്ലെങ്കിൽ 18002082244 എന്ന നമ്പറിലോ 18004251515 എന്ന നമ്പറിലോ 18004253555 എന്ന നമ്പറിലോ ബന്ധപ്പെട്ടാലും വിവരമറിയാനാവും.

click me!