ബിറ്റ്കോയിൻ അടക്കമുളള ക്രിപ്റ്റോകറൻസികളെ പൂർണമായും നിരോധിക്കില്ല: നിർമല സീതാരാമൻ

Web Desk   | Asianet News
Published : Mar 15, 2021, 11:53 AM ISTUpdated : Mar 15, 2021, 11:57 AM IST
ബിറ്റ്കോയിൻ അടക്കമുളള ക്രിപ്റ്റോകറൻസികളെ പൂർണമായും നിരോധിക്കില്ല: നിർമല സീതാരാമൻ

Synopsis

ഫിൻ‌ടെക്കിന്റെ പ്രവർത്തനങ്ങൾ ഇത്തരം സാങ്കേതിക വിദ്യകളെ ആശ്രയിച്ചിരിക്കുന്നുവെന്നും അതിന് വിൻഡോ ലഭ്യമാകുമെന്നും അവർ പറഞ്ഞു.

ദില്ലി: ക്രിപ്‌റ്റോകറൻസികൾക്കും അതിന്റെ സാങ്കേതിക വിദ്യയ്ക്കും പൂർണ്ണമായ നിരോധനം ഉണ്ടാവില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

“സർക്കാർ എല്ലാ ഓപ്ഷനുകളും അടയ്ക്കുന്നില്ലെന്ന് വ്യക്തമാണ്. ബ്ലോക്ക്ചെയിൻ, ബിറ്റ്കോയിനുകൾ അല്ലെങ്കിൽ ക്രിപ്റ്റോകറൻസി എന്നിവയിൽ ഇടപെടലുകൾ നടത്താൻ ആളുകൾക്ക് ചില വിൻഡോകൾ ഞങ്ങൾ അനുവദിക്കും, ”ഇന്ത്യാ ടുഡേ കോൺക്ലേവിൽ സീതാരാമൻ പറഞ്ഞു.

ഫിൻ‌ടെക്കിന്റെ പ്രവർത്തനങ്ങൾ ഇത്തരം സാങ്കേതിക വിദ്യകളെ ആശ്രയിച്ചിരിക്കുന്നുവെന്നും അതിന് വിൻഡോ ലഭ്യമാകുമെന്നും അവർ പറഞ്ഞു.

കാബിനറ്റ് നോട്ടാണ് ഏത് തരത്തിലുള്ള ഫോർമുലേഷൻ വേണം എന്നതിനെക്കുറിച്ച് വിശദീകരിക്കുകയെന്നും അവർ പറഞ്ഞു. ഇത് ഉടൻ തയ്യാറാകും. ഇതിന്റെ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്, തുടർന്ന് അത് മന്ത്രിസഭയ്ക്ക് മുന്നിൽ എത്തും. റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ഒരു ഔദ്യോഗിക ക്രിപ്‌റ്റോകറൻസിക്ക് രൂപം നൽകുമെന്നത് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു.

PREV
click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി