Latest Videos

കടം എഴുതിത്തള്ളൽ മോശം ആശയം: കിസാന്‍ സമ്മാന്‍ നിധി ഗുണം ചെയ്യുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

By Web TeamFirst Published Mar 2, 2019, 8:15 PM IST
Highlights

കഴിഞ്ഞ ആഴ്ച്ച കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം ആദ്യ ഗഡുവായ 2,000 രൂപ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. 
 
ദില്ലി: കടമെഴുതിതള്ളല്‍ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച് മോശം നയമാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകര്‍ക്കായുളള പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധി യോജന കര്‍ഷകര്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുന്നതാണെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. 

കഴിഞ്ഞ ആഴ്ച്ച കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം ആദ്യ ഗഡുവായ 2,000 രൂപ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയത്തിന് കര്‍ഷകരുടെ അതൃപ്തി വലിയ പങ്ക് വഹിച്ചിരുന്നതായി വിലയിരുത്തലുണ്ടായിരുന്നു. ജിഎസ്ടിയും പാപ്പരത്ത നിയമവും സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പരിഷ്കാരങ്ങളായിരുന്നുവെന്നും കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു. 
 
click me!