ഗുജറാത്തിലും അരുണാചലിലും പദ്ധതി നടപ്പാക്കാന്‍ കേരളത്തിന്‍റെ കെല്‍ട്രോണ്‍ റെഡി !

By Web TeamFirst Published Mar 2, 2019, 7:00 PM IST
Highlights

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു ഓര്‍ഡര്‍. അഹമ്മദാബാദിലെയും ഭാവ് നഗറിലെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 57 ജംക്ഷനുകളില്‍ ട്രാഫിക് സിഗ്നലുകളില്‍ സ്ഥാപിക്കുന്നതിനും ഏഴ് വര്‍ഷം പരിപാലിക്കുന്നതും ഇനി കെല്‍ട്രോണാകും. 

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേരളത്തിന്‍റെ കെല്‍ട്രോണ്‍ തയ്യാറെടുക്കുന്നു. അരുണാചല്‍പ്രദേശ്, ഗുജറാത്ത് എന്നിവടങ്ങളില്‍ നിന്നാണ് പദ്ധതികള്‍ക്കുളള ഓര്‍ഡറുകള്‍ ലഭിച്ചത്. അരുണാചല്‍പ്രദേശ് നിയമസഭയില്‍ 'ഇ-വിധാന്‍' ഓഫീസ് ഓട്ടോമേഷന്‍ പദ്ധതി നടപ്പാക്കാനാണ് കെല്‍ട്രോണിന് ഓര്‍ഡര്‍ ലഭിച്ചത്. 20.10 കോടി രൂപയുടെ പദ്ധതി ഓര്‍ഡറാണിത്. 

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് മറ്റൊരു ഓര്‍ഡര്‍. അഹമ്മദാബാദിലെയും ഭാവ് നഗറിലെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 57 ജംക്ഷനുകളില്‍ ട്രാഫിക് സിഗ്നലുകളില്‍ സ്ഥാപിക്കുന്നതിനും ഏഴ് വര്‍ഷം പരിപാലിക്കുന്നതും ഇനി കെല്‍ട്രോണാകും. 15.87 കോടി രൂപയുടേതാണ് ഈ ഓര്‍ഡര്‍. ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കുന്നതിന് അഹമ്മദാബാദില്‍ നിന്നുതന്നെ 21 കോടി രൂപയുടെ മറ്റ് രണ്ട് ഓര്‍ഡറുകള്‍ കൂടി ലഭിക്കുമെന്നാണ് കെല്‍ട്രോണിന്‍റെ പ്രതീക്ഷ. 
 

click me!