
ദില്ലി: ഓഹരി ബ്രോക്കര്‍മാരും സ്റ്റോക്ക് എക്സ്ചേഞ്ചുകളും കമ്പനികളും നല്‍കേണ്ടുന്ന വിവിധ ഫീസുകളില്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഗണ്യമായി കുറവ് വരുത്തി. ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയാണ് സെബി.
33 ശതമാനം മുതല്‍ 93 ശതമാനം വരെ കുറവാണ് വിവിധ നിരക്കുകളില്‍ സെബി വരുത്തിയിരിക്കുന്നത്. ഓഹരി നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഗുണകരമായ തീരുമാനമാണിതെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.