തായ്‍വാന് ഇനി ആയുധം നല്‍കരുത് ! അമേരിക്കയ്ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി ചൈന

By Web TeamFirst Published Jul 10, 2019, 4:26 PM IST
Highlights

108 അബ്രാംസ് ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും അതിന്‍റെ അനുബന്ധ ഉപകരണങ്ങളും വില്‍ക്കാനാണ് അമേരിക്ക തീരുമാനിച്ചത്. 

ന്യൂയോര്‍ക്ക്: തായ്‍വാനുമായി നടത്തിക്കൊണ്ടിരിക്കുന്ന ആയുധ ഇടപാടുകള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന്  അമേരിക്കയോട് ചൈന. ഇതിനൊപ്പം ദ്വീപ് രാഷ്ട്രവുമായി അമേരിക്ക നടത്തിവരുന്ന എല്ലാത്തരം സൈനിക ബന്ധവും വിച്ഛേദിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. തായ്‍വാനുമായി യുഎസ് നടത്തുന്ന 2.2 ബില്യണ്‍ ഡോളറിന്‍റെ ആയുധ വില്‍പ്പന ഉടന്‍ പിന്‍വലിക്കണമെന്നാണ് ചൈനീസ് ആവശ്യം.

108 അബ്രാംസ് ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും അതിന്‍റെ അനുബന്ധ ഉപകരണങ്ങളും വില്‍ക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ആയുധ വില്‍പ്പന സംബന്ധിച്ച്  ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്‍റെ ഉത്തരവ് പെന്‍റഗണ്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് ചൈനീസ് വിദേശകാര്യ വക്താവ്  ജെംഗ് ഷുവാങ്ങ് യുഎസിനെതിരെ രൂക്ഷമായ വാക്കുകളില്‍ ആക്രമണം അഴിച്ചുവിട്ടത്. 

മണിക്കൂറുകള്‍ക്കകം, ചൈനീസ് ഭീഷണിക്ക് മറുപടിയുമായി തായ്‍വാന്‍ രംഗത്ത് എത്തി. സുരക്ഷാ ചുമതലകള്‍ നിറവേറ്റുന്നതിന് യുഎസ് നല്‍കുന്ന പിന്തുണയാണിതെന്ന് തായ്‍വാന്‍ പറഞ്ഞു. മേഖലയിലെ അടിസ്ഥാന സൈനിക സന്തുലിതാവസ്ഥയില്‍ വില്‍പ്പന മാറ്റമുണ്ടാക്കില്ലെന്ന് പെന്‍റഗണ്‍ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി അറിയിച്ചു.

click me!