ആളുകൾ പണം ചെലവഴിക്കുന്നില്ല, ചൈനീസ് സാമ്പത്തിക രംഗം കടുത്ത സമ്മർദ്ദത്തിൽ; ഉപഭോക്തൃ വില സൂചിക താഴേക്ക്

Published : Sep 10, 2025, 04:47 PM IST
China Gold Reserve 2025

Synopsis

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനയില്‍ ആഭ്യന്തര ഉപഭോഗം മന്ദഗതിയിലാണ്. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയും കയറ്റുമതി നേരിടുന്ന വെല്ലുവിളികളും ഇതിന് കാരണമാണ്

ചൈനീസ് സര്‍ക്കാര്‍ കിണഞ്ഞുശ്രമിച്ചിട്ടും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വലിയ സമ്മര്‍ദത്തില്‍. ചൈനയിലെ ഉപഭോക്തൃ വില സൂചിക ആറ് മാസത്തിനിടെയിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുമ്പോഴാണ് ഈ തിരിച്ചടി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനയില്‍ ആഭ്യന്തര ഉപഭോഗം മന്ദഗതിയിലാണ്. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയും കയറ്റുമതി നേരിടുന്ന വെല്ലുവിളികളും ഇതിന് കാരണമാണ്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, പണപ്പെരുപ്പം കണക്കാക്കുന്നതിനുള്ള പ്രധാന സൂചികയായ ഉപഭോക്തൃ വില സൂചിക ഓഗസ്റ്റില്‍ 0.4 ശതമാനം ഇടിഞ്ഞു. ബ്ലൂംബെര്‍ഗ് സര്‍വേ പ്രവചിച്ച 0.2 ശതമാനത്തെക്കാള്‍ കൂടുതലാണ് ഈ ഇടിവ്. ഫെബ്രുവരിയിലെ 0.7 ശതമാനം ഇടിവിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ താഴ്ച്ചയാണിത്.

ജൂലൈയില്‍ സ്ഥിരത കാണിച്ചതിന് ശേഷം ഓഗസ്റ്റിലെ ഈ തിരിച്ചടിക്ക് കാരണം ഭക്ഷ്യവസ്തുക്കളുടെ വിലയിലെ ചാഞ്ചാട്ടമാണ്. ഈ ഇടിവ് നിക്ഷേപകരുടെ ആത്മവിശ്വാസം കുറയ്ക്കുന്നതായും ഈ വര്‍ഷം അഞ്ച് ശതമാനം വളര്‍ച്ച എന്ന ചൈനയുടെ ലക്ഷ്യത്തിന് ഇത് വെല്ലുവിളിയാകുമെന്നും വിദഗ്ധര്‍ പറയുന്നു. ചൈനയിലെ ഫാക്ടറി ഉല്‍പ്പന്നങ്ങളുടെ വിലയും കഴിഞ്ഞ മാസം കുറഞ്ഞു. മൊത്ത വ്യാപാര വിപണിയിലെ വില നിലവാരം സൂചിപ്പിക്കുന്ന പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡെക്‌സ് 2.9 ശതമാനം കുറഞ്ഞു. ജൂലൈയിലെ 3.6 ശതമാനം ഇടിവില്‍ നിന്ന് ഇത് മെച്ചപ്പെട്ടതാണെങ്കിലും, 2022 അവസാനത്തോടെ ആരംഭിച്ച പ്രതിസന്ധി തുടരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.

കൊവിഡ് മഹാമാരിക്ക് ശേഷം സാമ്പത്തിക വീണ്ടെടുപ്പിനുള്ള ശ്രമത്തിലാണ് ചൈന. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കടബാധ്യത, ഉപഭോഗത്തിലെ കുറവ്, ഉയര്‍ന്ന തൊഴിലില്ലായ്മ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍. ഓഗസ്റ്റില്‍ ചൈനയുടെ കയറ്റുമതി 4.4 ശതമാനം വര്‍ധിച്ചെങ്കിലും ഇത് പ്രതീക്ഷിച്ചതിലും കുറവാണ്. ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞതും വെല്ലുവിളിയാണ്.

PREV
Read more Articles on
click me!

Recommended Stories

രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്; ദില്ലി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു!