അമേരിക്കയെ വെല്ലുവിളിച്ച് ചൈന, വന്‍ തോതില്‍ എണ്ണ രാജ്യത്തേക്ക് ഒഴുകുന്നു, റിപ്പോര്‍ട്ട് പുറത്ത്

By Web TeamFirst Published Aug 11, 2019, 7:22 PM IST
Highlights

ഇറാനില്‍ നിന്നും ജൂലൈ മാസത്തില്‍ ഏതാണ്ട് 4.4 മില്യണ്‍ ബാരലിനും 11 മില്യണ്‍ ബാരലിനും ഇടയില്‍ ഇറാനില്‍ നിന്നുളള എണ്ണ ചൈനയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് ഡാറ്റ കമ്പനികള്‍ വ്യക്തമാക്കുന്നു. 

ടെഹ്റാന്‍: അമേരിക്കയുടെ ഉപരോധം മറികടന്ന് ചൈന ഇറാനില്‍ നിന്ന് വന്‍ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതായി ഡാറ്റാ കമ്പനികളുടെ ഗവേഷണ റിപ്പോര്‍ട്ട്. ഇറാനില്‍ നിന്നുളള എണ്ണ ചൈനയുടെ തന്ത്രപരമായ സംഭരണ ടാങ്കുകളില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഇറാനില്‍ നിന്നും ജൂലൈ മാസത്തില്‍ ഏതാണ്ട് 4.4 മില്യണ്‍ ബാരലിനും 11 മില്യണ്‍ ബാരലിനും ഇടയില്‍ ഇറാനില്‍ നിന്നുളള എണ്ണ ചൈനയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് ഡാറ്റ കമ്പനികള്‍ വ്യക്തമാക്കുന്നു. എണ്ണ ടാങ്കറുകളുടെ നീക്കം ട്രാക്ക് ചെയ്താണ് കമ്പനികള്‍ ഇത് കണ്ടെത്തിയത്. 

പ്രതിദിനം ഏതാണ്ട് 142,000 - 360,000 ബാരലിന് തുല്യമായ എണ്ണ ഇറാനില്‍ നിന്ന് ചൈന സ്വന്തം രാജ്യത്ത് എത്തിച്ചതായാണ് കണക്ക്. അമേരിക്കയോട് വ്യാപാര തര്‍ക്കം തുടരുന്നതിന്‍റെ ഇടയില്‍ ചൈന ഇറക്കുമതി നിര്‍ബാധം തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. 

click me!