കൊച്ചി വിമാനത്താവളം സ്വകാര്യ മേഖലയിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി, മന്ത്രിയെ തിരുത്തി എകെ ആന്‍റണി

By Web TeamFirst Published Jul 24, 2019, 2:02 PM IST
Highlights

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുമെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായ നടപടികൾ പുരോഗമിക്കുകയാണെന്ന്  വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി രാജ്യസഭയെ അറിയിച്ചു.
 
ദില്ലി: കൊച്ചി വിമാനത്താവളം സ്വകാര്യ മേഖലയിലാണന്ന കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുടെ പ്രതികരണത്തിൽ രാജ്യസഭയിൽ  ബഹളം. കൊച്ചി വിമാനത്താവളത്തിന്റെ ആകെ ഓഹരി വിഹിതത്തില്‍ 31 ശതമാനം എൻ ആർ ഐ വിഭാഗത്തിന്‍റേതാണെന്ന ഹർദീപ് സിംഗ് പുരിയുടെ പ്രസ്താവനയാണ് സഭയില്‍ ബഹളത്തിനിടയാക്കിയത്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുമെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായ നടപടികൾ പുരോഗമിക്കുകയാണെന്ന്  വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി രാജ്യസഭയെ അറിയിച്ചു.

കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് കൊച്ചി വിമാനത്താവളത്തിന്‍റെ ഭൂരിപക്ഷം ഓഹരികളും സര്‍ക്കാരിന്‍റെ കൈവശമാണെന്ന് എ കെ ആന്‍റണി വിശദീകരിച്ചു.
 
click me!