ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

Published : Jul 23, 2019, 09:45 PM IST
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

Synopsis

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നീട്ടി.

ദില്ലി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 31 വരെ സമയം നീട്ടിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു.

ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15-ല്‍ നിന്ന് ജൂലൈ 10 വരെ സമയം അനുവദിച്ചിരുന്നു. ഇതോടെ നികുതി അടയ്ക്കേണ്ടവര്‍ക്കും കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നേരത്തെ ജൂലൈ 31 വരെയായിരുന്നു നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. 

PREV
click me!

Recommended Stories

ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്
നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ