Latest Videos

സിബിൽ സ്കോർ വെറും 'നമ്പറല്ല'; ഈ 5 നേട്ടങ്ങൾ അറിയാതെ പോകരുത്

By Web TeamFirst Published May 9, 2024, 5:00 PM IST
Highlights

ഉയർന്ന ക്രെഡിറ്റ് സ്‌കോറുകളുള്ള അപേക്ഷകർക്ക് അപകടസാധ്യത കുറവായതിനാൽ കടം കൊടുക്കുന്നവർ പലപ്പോഴുംഎളുപ്പത്തിൽ വായ്പ അനുവദിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉള്ളതുകൊണ്ട് ഇത് മാത്രമാണോ ഉപകാരം?


വായ്പ വളരെ എളുപ്പത്തിൽ ലഭിക്കാൻ സിബിൽ സ്കോർ സഹായിക്കും.  ഉയർന്ന ക്രെഡിറ്റ് സ്‌കോറുകളുള്ള അപേക്ഷകർക്ക് അപകടസാധ്യത കുറവായതിനാൽ കടം കൊടുക്കുന്നവർ പലപ്പോഴുംഎളുപ്പത്തിൽ വായ്പ അനുവദിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉള്ളതുകൊണ്ട് ഇത് മാത്രമാണോ ഉപകാരം? പ്രീമിയം ക്രെഡിറ്റ് കാർഡുകളും എക്‌സ്‌ക്ലൂസീവ് ബാങ്കിംഗ് സേവനങ്ങളും പോലുള്ളവ നേടാനും ഇതുകൊണ്ട് സാധിക്കും. കൂടാതെ, ചില കമ്പനികൾ ജീവനക്കാരെ റിക്രൂട്ട് ചെയ്യുമ്പോൾ അവരുടെ ക്രെഡിറ്റ് സ്കോർ പോലും പരിശോധിക്കാറുണ്ട്. ഇത്തരത്തിൽ ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടാകുന്നതുകൊണ്ടുള്ള 5 ഗുണങ്ങൾ പരിശോധിക്കാം. 

1. എളുപ്പത്തിൽ വായ്പ നേടാം 

ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് എളുപ്പത്തിൽ വായ്‌പ നല്കാൻ ബാങ്കുകൾ തയ്യാറാകും. കാരണം തിരിച്ചടവിന്മേലുള്ള വിശ്വാസം കൂടിയാണ്. ക്രെഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ, ഉയർന്ന ക്രെഡിറ്റ് പരിധികൾക്കും അർഹരാണ്. ഇതിനർത്ഥം ഉയർന്ന ലോൺ തുക ലഭിക്കുമെന്നും നിബന്ധനകളും എളുപ്പമാകും എന്നുള്ളതാണ്. 

2. പലിശനിരക്ക് കുറവായിരിക്കും

ഭവനവായ്പയോ വ്യക്തിഗത വായ്പയോ വാഹനവായ്പയോ ആകട്ടെ, ക്രെഡിറ്റ് സ്കോർ ഉയർന്നതാണെങ്കിൽ, നിങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ വാഗ്ദാനം ചെയ്യും. കുറഞ്ഞ പലിശ നിരക്കിൽ ക്രെഡിറ്റ് കാർഡും ലഭിക്കും. 

3. വേഗത്തിൽ വായ്പ നേടാം 

ഉയർന്ന ക്രെഡിറ്റ് സ്‌കോറുകളുള്ള അപേക്ഷകർക്ക് പലപ്പോഴും വേഗത്തിൽ വായ്പ ലഭിക്കും. കാരണം തിരിച്ചടവിന്റെ കാര്യത്തിൽ ബാങ്കുകൾക്ക് ഭയമുണ്ടാകില്ല. അതായത്, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മികച്ചതാണെങ്കിൽ, വേഗത്തിൽ വായ്പ ലഭിക്കും. പ്രീ അപ്രൂവ്ഡ് ലോണും ലഭിക്കും.

4. നിബന്ധനകൾ തീരുമാനിക്കാം

ഉയർന്ന ക്രെഡിറ്റ് സ്കോർ തീർച്ചയായും വായ്പ കരാറിൽ അഭിപ്രായങ്ങൾ നല്കാൻ പ്രാപ്തരാക്കും, അതായത് നിങ്ങൾ ആഗ്രഹിക്കുന്ന ഡീൽ നേടുന്നതിന് നിങ്ങൾക്ക് ചർച്ച നടത്താം. മാത്രമല്ല, കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. തിരിച്ചടവ് നിബന്ധനകൾ ചർച്ച ചെയ്യാനും കഴിയും.

5. കുറഞ്ഞ ഇൻഷുറൻസ് പ്രീമിയം

ഇൻഷുറൻസ് പ്രീമിയം തീരുമാനിക്കുമ്പോൾ ചില ഇൻഷുറൻസ് കമ്പനികളും ക്രെഡിറ്റ് സ്കോർ നോക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ ഇൻഷുറൻസ് പ്രീമിയം ലഭിക്കും.

click me!