ഫ്രീ ക്രെഡിറ്റ് കാർഡ് ഒരു കെണിയോ? സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പ്

Published : Jan 25, 2026, 01:18 PM IST
Credit Card

Synopsis

പലപ്പോഴും മാളുകളിൽ അല്ലെങ്കിൽ പൊതു ഇടങ്ങളിൽ ചെല്ലുമ്പോൾ ഏതെങ്കിലും ബാങ്ക് പ്രതിനിധി ക്രെഡിറ്റ് കാർഡുമായി സമീപിച്ചിട്ടുണ്ടാകാം. ആജീവനാന്തകാലം ക്രെഡിറ്റ് കാർഡ് ഫ്രീ ആണെന്ന് പറഞ്ഞുകൊണ്ടായിരിക്കും അത്.

ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ ഇന്ന് കുറവായിരിക്കും. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ബാധ്യ‌തയാകുമെന്നതിൽ‌ സംശയം വേണ്ട. പലപ്പോഴും മാളുകളിൽ അല്ലെങ്കിൽ പൊതു ഇടങ്ങളിൽ ചെല്ലുമ്പോൾ ഏതെങ്കിലും ബാങ്ക് പ്രതിനിധി ക്രെഡിറ്റ് കാർഡുമായി സമീപിച്ചിട്ടുണ്ടാകാം. ആജീവനാന്തകാലം ക്രെഡിറ്റ് കാർഡ് ഫ്രീ ആണെന്ന് പറഞ്ഞുകൊണ്ടായിരിക്കും അത്. ഇങ്ങനെയുള്ള ക്രെഡിറ്റ് കാർഡുകൾ പൂർണമായും ഫ്രീ ആയിരിക്കുമോ? തിരിച്ചറിയേണ്ട ചില ചാർജുകൾ ഉണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

I. ഉയർന്ന പലിശ നിരക്കുകൾ

സൗജന്യമായി തരുന്ന ക്രെഡിറ്റ് കാർഡുകൾക്ക് വാർഷിക ചാർജ് ഇല്ലെങ്കിലും ഈ കാർഡുകൾക്ക് ഉയർന്ന പലിശ നിരക്കുകൾ ഉണ്ടായിരിക്കാം. ഇതുകാരണം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ചാർജുകൾ കൂടും. അതിനാൽ ക്രെഡിറ്റ് കാർഡ് എടുക്കുമോൾ ഇത് പരിഗണിക്കേണ്ടതുണ്ട്. .

II. വിദേശ കറൻസി ഇടപാടുകൾ

വാർഷിക ഫീസ് ഇല്ലാതെ സൗജന്യമാണെങ്കിലും ഇത്തരം കാർഡുകൾക്ക് ഫോറെക്സ് മാർക്ക്-അപ്പ് ഫീസ് 2 മുതൽ 4 ശതമാനം വരെയെങ്കിലും ഉണ്ടാകും. ഇത് മറ്റ് കറൻസികളിൽ ഇടപാട് നടത്തേണ്ടി വരുമ്പോൾ ഈ ചാർജുകൾ നൽകേണ്ടി വരും. അതിനാൽ ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ ഇഇഇ കാര്യം പരിഗണിക്കുക.

III. ഓവർലിമിറ്റ് ഫീസ്

വാർഷിക ഫീസ് ഇല്ലാത്ത ഇത്തരം കാർഡുകളിൽ ചിലപ്പോൾ ഇടപാട് നടത്തുമ്പോഴോ ക്രെഡിറ്റ് പരിധിക്ക് അപ്പുറം ചിലവാക്കുമ്പോഴോ ബാങ്ക് ചിലപ്പോൾ ഓവർലിമിറ്റ് ഫീസ് ചുമത്താം. ക്രെഡിറ്റ് കാർഡ് എടുക്കുന്നതിന് മുൻപ് ഇതിൽ വ്യക്തത വരുത്തണം.

IV. പേയ്‌മെന്റ് വൈകിയാലുള്ള പിഴ

സാധാരണ ക്രെഡിറ്റ് കാർഡുകളുടെ പലിശ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ വൈകിയ പേയ്മെൻ്റിന് പിഴ ഈടാക്കും. കാർഡ് ഫ്രീ ആണെങ്കിലും ഇത്തരത്തിലുള്ള ചാർജുകൾ ഉണ്ടാകും.

V. കാർഡ് ഉപയോഗിച്ചില്ലെങ്കിലും ഫീസ് :

ക്രെഡിറ്റ് കാർഡ് എടുത്തുവെച്ചിട്ട് അത് ഉപയോഗിച്ചില്ലെങ്കിലും അതിനു ഫീസ് നൽകേണ്ടതുണ്ട്. അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ചെലവ് ഒരു പരിധി കടക്കുമ്പോൾ മാത്രമേ ബാങ്കുകൾ ചില കാർഡുകൾക്ക് വാർഷിക ഫീസ് ഒഴിവാക്കുകയുള്ളൂ.

PREV
Read more Articles on
click me!

Recommended Stories

കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം കുതിക്കുന്നു; കണക്കുകൾ പുറത്തുവിട്ട് ആർബിഐ