
വായ്പ എടുക്കാൻ നേരത്താകും പലപ്പോഴും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് അറിയുക. എന്താണ് ക്രെടി സ്കോർ? നിങ്ങൾക്ക് വായ്പ അനുവദിക്കാമോ എന്നുള്ളത് അറിയാൻ ധനകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന അളവുകോലാണ് ഈ ക്രെഡിറ്റ് സ്കോർ. ഇത് നിങ്ങളുടെ കഴിഞ്ഞ ഇടപാടുകളെ വെച്ച് നിങ്ങൾക്ക് വായ്പ വാങ്ങാൻ യോഗ്യതയുണ്ടോ എന്നും അത് തിരിച്ചടയ്ക്കാൻ വഴി ഉണ്ടോ എന്നും പരിശോധിക്കുന്നു. സാധാരണയായി 300 മുതൽ 900 വരെയാണ് ക്രെഡിറ്റ് സ്കോർ ഉണ്ടാകുക. ഇതിൽ ക്രെഡിറ്റ് സ്കോർ 800 ന് മുകളിൽ ആണെങ്കിൽ എന്താണ് അർത്ഥമാക്കുന്നത്.
നിങ്ങൾക്ക് വായ്പ എടുക്കാൻ യോഗ്യതയുണ്ടെന്നാണ് ഇത് അർത്ഥമാക്കുന്നത്. ഉയർന്ന ക്രെഡിറ്റ് സ്കോറിന്റെ വിഭാഗത്തിൽ നിങ്ങൾ ഉൾപെടും. ക്രെഡിറ്റ് സ്കോർ ഇത്രയും മികച്ചതാണെങ്കിൽ, കടം നല്കുന്നയാൾ നിങ്ങളുടെ ഡിമാന്റുകളെ കൂടി അംഗീകരിച്ചതിന് ശേഷമാണ് വായ്പ അനുവദിക്കുക.
ക്രെഡിറ്റ് സ്കോർ 800 ന് മുകളിൽ ഉണ്ടായാലുള്ള ഗുണങ്ങൾ
വായ്പയ്ക്കുള്ള അംഗീകാരം എളുപ്പത്തിൽ ലഭിക്കുന്നു. വലിയ വായ്പകൾ പോലും ലഭിക്കാനുള്ള സാധ്യത വർധിക്കുന്നു.
വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, മോർട്ട്ഗേജ് ലോണുകൾ വരെയുള്ള എല്ലാ വായ്പകൾക്കും കുറഞ്ഞ പലിശനിരക്കുകൾ ലഭിച്ചേക്കാം. ഇങ്ങനെ വരുമ്പോൾ ദീർഘകാലത്തേക്ക് നിങ്ങൾക്ക് വലിയ തുക ലാഭിക്കാം
ലോൺ തുക മൊത്തത്തിൽ അടച്ചുതീർക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ വായ്പ റിഫൈനാന്സ് ചെയ്യാൻ കഴിയും.
ക്രെഡിറ്റ് കാർഡ് ഉള്ളവരാണെങ്കിൽ ക്യാഷ് ബാക്ക്, എയർലൈൻ മൈലുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പോലുള്ള പ്രീമിയം റിവാർഡ് പ്രോഗ്രാമുകൾ നിങ്ങൾക്ക് ഉപയോഗിക്കാം.