കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം വീണ്ടും വർധിപ്പിച്ചു

By Web TeamFirst Published Oct 21, 2021, 7:29 PM IST
Highlights

ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം മൂന്ന് ശതമാനം വർധിപ്പിച്ച് കേന്ദ്രസർക്കാർ. ശമ്പളത്തിന്റെ ഭാഗമായ ഡിഎ 28 ശതമാനത്തിൽ നിന്ന് 31 ശതമാനമായാണ് വർധിപ്പിച്ചത്

ദില്ലി: ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം മൂന്ന് ശതമാനം വർധിപ്പിച്ച് കേന്ദ്രസർക്കാർ. ശമ്പളത്തിന്റെ ഭാഗമായ ഡിഎ 28 ശതമാനത്തിൽ നിന്ന് 31 ശതമാനമായാണ് വർധിപ്പിച്ചത്. ഇത് 47 ലക്ഷത്തിലേറെ വരുന്ന സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തിലേറെ വരുന്ന പെൻഷൻകാർക്കും നേരിട്ട് ഉപകാരപ്പെടും.

തീവെട്ടിക്കൊള്ള തുടരുന്നു: പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

2021 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളവർദ്ധനവ് നടപ്പിലാക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാജ് താക്കൂർ വ്യക്തമാക്കി. ഡിഎക്ക്  പുറമേ ഡിആറിലും വർധനവുണ്ട്. 9488.7 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ കേന്ദ്രസർക്കാരിനുണ്ടാവുക.

ഇതിനുമുമ്പ് കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേന്ദ്രസർക്കാർ ഡിഎ വർധിപ്പിച്ചത്. 17 ശതമാനമായിരുന്ന ഡിഎ  28 ശതമാനമായാണ് വർധിപ്പിച്ചത്. ഇപ്പോഴിത് 31 ശതമാനമായതോടെ ജീവനക്കാർക്കും സന്തോഷമാണ്. കോവിഡ് വാക്‌സിനേഷൻ  ശേഷം 100 കോടി പിന്നിട്ടതിൽ രാജ്യത്തെ പൗരന്മാരെ അഭിനന്ദിക്കാനും കേന്ദ്ര സഹമന്ത്രി അനുരാജ് താക്കൂർ മറന്നില്ല.

സ്ത്രീകൾക്ക് രണ്ട് ദിവസത്തെ ആർത്തവ അവധി, വമ്പൻ പരിഷ്കാരവുമായി സ്വിഗി
click me!