ഭാഗ്യം തെളിഞ്ഞു; 'ഡ്രീം ഐലൻഡ്' കളിച്ച് പ്രവാസികൾ നേടിയത് 2.2 ലക്ഷം ദിർഹം

Published : Aug 22, 2022, 09:48 AM IST
ഭാഗ്യം തെളിഞ്ഞു; 'ഡ്രീം ഐലൻഡ്' കളിച്ച് പ്രവാസികൾ നേടിയത് 2.2 ലക്ഷം ദിർഹം

Synopsis

ഡ്രീം ഐലൻഡ് കളിച്ച് ഇന്ത്യക്കാരൻ നേടിയത് 1,20,000 ദിർഹം.

വിനോദത്തിനായി കളിക്കാം, ഒപ്പം ആകർഷകമായ ക്യാഷ് പ്രൈസുകളും നേടാം; മലയാളികൾ ഉൾപ്പെടെയുള്ള നിരവധി യു.എ.ഇ (UAE) പ്രവാസികളുടെ തലവര മാറ്റുകയാണ് ഡ്രീം ഐലൻഡ്.

ഇന്ത്യക്കാരനായ സുമന്ത് കുമാർ ഡ്രീം ഐലൻഡ് വെബ്സൈറ്റ് ഇഷ്ടപ്പെട്ട് കളി തുടങ്ങിയയാളാണ്. ഓൺലൈൻ ​ഗെയിമുകളിലുള്ള താൽപര്യം അദ്ദേഹത്തെ കളി തുടരാൻ പ്രേരിപ്പിച്ചു. ഡ്രീം ഐലൻഡ് വെബ്സൈറ്റിൽ ഹുലും (Hulm) എന്ന ​ഗെയിമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഭാ​ഗ്യം തെളിഞ്ഞതോടെ സുമന്ത് കുമാർ നേടിയത് AED 120,000. അതും നേരിട്ട് പണമായി തന്നെ! സുമന്തിന്റെ വിജയം അദ്ദേഹത്തെപ്പോലെ അദ്ദേഹത്തിന്റെ കുടുംബത്തെയും ഞെട്ടിച്ചു.

സുമന്ത് മാത്രമല്ല, ഡ്രീം ഐലൻഡിൽ ഒരുകൈ നോക്കി വലിയ വിജയം നേടിയത്. ബം​ഗ്ലാദേശ് പൗരനായ അല ഉദ്ദീൻ ഡ്രീം ഐലൻഡ് കളിച്ചത് വിദേശത്ത് നിന്ന് അബുദാബിയിൽ മടങ്ങിയെത്തിയപ്പോഴാണ്. ഡ്രീം ഐലൻഡ് എയർപോർട്ട് സ്റ്റോറിൽ എത്തിയ അല ഉദ്ദീൻ ഭാ​ഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. ഡ്രീം ഐലൻഡിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു അല ഉദ്ദീൻ മത്സരത്തിൽ പങ്കെടുത്തത്. സ്ക്രാച് കാർഡിലൂടെ അദ്ദേഹം നേടിയത് AED 100,000.

യു.എ.ഇ മേഖലയിലെ ആദ്യത്തെ ഓൺലൈൻ ​ഗെയിമിങ് പ്ലാറ്റ്ഫോം ആണ് ഡ്രീം ഐലൻഡ്. എളുപ്പത്തിൽ കളിക്കാവുന്ന വളരെ സുരക്ഷിതമായ ഒരുകൂട്ടം ​ഗെയിമുകളാണ് ഡ്രീം ഐലൻഡ് പ്ലാറ്റ്ഫോമിലുള്ളത്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ യു.എ.ഇ മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഡ്രീം ഐലൻഡ് വിനോ​​ദത്തിനൊപ്പം നിങ്ങൾക്ക് പണം വാരാനുള്ള അവസരം കൂടെയാണ്.

കഴിഞ്ഞ ജൂൺ ഒന്നിനാണ് ഡ്രീം ഐലൻഡ് അവരുടെ ആദ്യത്തെ സ്ക്രാച് കാർഡ് സ്റ്റോറുകൾ ആരംഭിച്ചത്. ഓൺലൈനായും ഓഫ് ലൈനായും കളിക്കാവുന്ന നിരവധി​ ​ഗെയിമുകൾ ആണ് പ്ലാറ്റ്ഫോമിലുള്ളത്. സമ്പൂർണമായും സ്ക്രാച് കാർഡുകൾക്കായി മാത്രമുള്ള സ്റ്റോറുകൾ സ്ക്രാച് ആൻഡ് വിൻ ആയി ഒരു ദശലക്ഷം ദിർഹം ജാക്ക്പോട്ട് വരെ നേടാൻ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ കണ്ണെത്തുന്ന ഇടങ്ങളിൽ തന്നെയാണ് ഡ്രീം ഐലൻഡ് സ്റ്റോറുകൾ. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽസ് ഹാൾ, സ്കൈപാർക്ക് പ്ലാസ എന്നിവിടങ്ങളിലാണ് സ്റ്റോറുകൾ. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും യൂസർമാർക്ക് കളിക്കാം. വിർച്വൽ സ്ക്രാച് കാർഡുകൾ, ലൈവ് ഫുട്ബോൾ പ്രവചനങ്ങൾ, ബൈ-വീക്ക്ലി ഡ്രോ, ഇൻസ്റ്റന്റ് ഡ്രോ, ജാക്ക്പോട്ട് ​ഗെയിമുകൾ എന്നിങ്ങനെ നിരവധി കാറ്റ​ഗറികൾ തെരഞ്ഞെടുക്കാനുണ്ട്.

മറ്റൊരു ആകർഷകമായ കാര്യം ഇപ്പോൾ MBME കിയോസ്കുകളിലും ഡ്രീം ഐലൻഡ് ലഭ്യമാണ്. ക്യാഷ് അല്ലെങ്കിൽ ടോപ് അപ് വഴി യൂസർമാർക്ക് അക്കൗണ്ടുകൾ റീച്ചാർജ് ചെയ്യാം. MBME ഉപയോ​ഗിക്കുന്നതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകാൻ താൽപര്യമില്ലാത്തവർക്ക് ടെൻഷനില്ലാതെ ​ഗെയിമിൽ പങ്കെടുക്കാം.

നഷ്ടങ്ങളില്ലാതെ ഭാ​ഗ്യം പരീക്ഷിക്കാൻ തയാറാണെങ്കിൽ ഇന്ന് തന്നെ ഡ്രീം ഐലൻഡിൽ രജിസ്റ്റർ ചെയ്യാം. സന്തോഷത്തോടൊപ്പം ക്യാഷ് പ്രൈസുകളും നേടാം. ചിലപ്പോൾ നിങ്ങളായിരിക്കാം അടുത്ത 'ബി​ഗ് വിന്നർ'.

PREV
click me!

Recommended Stories

സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും
600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്