നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചു, ഗോവർധൻ ദാസ് പുതിയ അംഗം

Published : Apr 25, 2026, 09:09 AM IST
Ashok Lahiri

Synopsis

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ അശോക് ലാഹിരിയെ നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാനായി നിയമിച്ചു. സുമൻ ബേരിക്ക് പകരമാണ് അദ്ദേഹത്തിന്റെ നിയമനം. ഇതോടൊപ്പം ഗോവർദ്ധൻ ദാസിനെ നീതി ആയോഗ് അംഗമായും കേന്ദ്രസർക്കാർ നിയമിച്ചിട്ടുണ്ട്.

ദില്ലി: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും പശ്ചിമ ബംഗാളിൽ നിന്നുള്ള ബിജെപി എംഎൽഎയുമായ അശോക് ലാഹിരിയെ നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ വൈസ് ചെയർമാൻ സുമൻ ബേരിക്ക് പകരമാണ് അദ്ദേഹം ഈ പദവിയിലേക്ക് എത്തുന്നത്. കേന്ദ്രസർക്കാരിൻ്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു അശോക് ലാഹിരി. നിലവിൽ പശ്ചിമ ബംഗാളിലെ ബാലൂർഘട്ടിൽ നിന്നുള്ള എംഎൽഎയാണ്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സ്ഥാനാർത്ഥിയല്ല.

ഇദ്ദേഹത്തോടൊപ്പം പശ്ചിമ ബംഗാളിൽ നിന്ന് തന്നെയുള്ള ഗോവർദ്ധൻ ദാസിനെ നീതി ആയോഗിൻ്റെ അംഗമായും കേന്ദ്രസർക്കാർ നിയമിച്ചു. ഭോപ്പാൽ ഐഐഎസ്ഇആർ ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമാണ് ഇദ്ദേഹം. സാമ്പത്തിക നയരൂപീകരണത്തിൽ ദീർഘകാലത്തെ പരിചയസമ്പത്തുള്ളയാളാണ് അശോക് ലാഹിരി. 15-ാം ധനകാര്യ കമ്മീഷൻ അംഗം, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ, ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവിടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൊൽക്കത്ത പ്രസിഡൻസി യൂണിവേഴ്സിറ്റി, ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ നിന്നാണ് ഇദ്ദേഹം ബിരുദ പഠനം പൂർത്തിയാക്കിയത്.

പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് രണ്ട് പേരുടെയും നിയമനം. നീതി ആയോഗിന്റെ ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമനങ്ങൾ വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ ചെയർമാൻ. വൈസ് ചെയർമാൻ ആണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2015-ൽ പ്ലാനിംഗ് കമ്മീഷന് പകരമായാണ് നീതി ആയോഗ് നിലവിൽ വന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്
ഇന്ത്യയിലടക്കം സ്ഥിതിയാകെ മാറും! അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല, ജീവൻരക്ഷാ മരുന്നുകളുടെ വിലയും വർദ്ധിച്ചേക്കാം