'ഫെമ' നിയമലംഘനം; ആനംസ്റ്റി ഇന്ത്യക്ക് വൻ തുക പിഴ ചുമത്തി ഇഡി

Published : Jul 08, 2022, 05:20 PM ISTUpdated : Jul 08, 2022, 06:08 PM IST
'ഫെമ' നിയമലംഘനം; ആനംസ്റ്റി ഇന്ത്യക്ക് വൻ തുക പിഴ ചുമത്തി ഇഡി

Synopsis

ആനംസ്റ്റി ഇന്ത്യക്ക് പിഴയായി ചുമത്തിയത് 51.72 കോടി രൂപ, മുൻ സിഇഒ ആകർ പട്ടേലിന് 10 കോടി പിഴ

ദില്ലി: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യക്ക് പിഴ ചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമം ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. 51.72 കോടി രൂപ പിഴയായി അടയ്ക്കാൻ ആംനസ്റ്റി ഇന്ത്യക്ക് ഇഡി നിർദേശം നൽകി. ആനംസ്റ്റി ഇന്ത്യയുടെ മുൻ സിഇഒ ആകർ പട്ടേലിന് 10 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾ വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന 'ഫെമ' നിയമം (FEMA - Foreign Exchange Management Act) ലംഘിച്ചതിനാണ് സംഘടനയ്ക്കും അതിന്റെ മുൻ സിഇഒക്കും എതിരെ പിഴ ചുമത്തിയത്. വിദേശത്ത് നിന്ന് ആംനസ്റ്റി 36 കോടി രൂപ സ്വീകരിച്ചത് 'ഫെ'മ നിയമം ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ലണ്ടൻ ആസ്ഥാനമായ ആനംസ്റ്റി ഇന്റർനാഷണൽ ഇന്ത്യൻ ഘടകമായ ആംനസ്റ്റി ഇന്ത്യക്ക് പണം കൈമാറിയതിലാണ് ഫെമ നിയമലംഘനം ഉള്ളതായി ഇഡി ആരോപിക്കുന്നത്. 

ഇഡിക്ക് പുറമേ സിബിഐയും നേരത്തെ ആംനസ്റ്റി ഇന്ത്യക്കെതിരെ കേസെടുത്തിരുന്നു. ഇതേതുട‍‍ന്ന് 2020ൽ സംഘടന ഇന്ത്യയിലെ പ്രവ‍ർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു

 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം