Share Market Today : നിഫ്റ്റി 16200 കടന്നു, സെൻസെക്‌സ് 303 പോയിന്റ് ഉയർന്നു; നേട്ടത്തിൽ അവസാനിച്ച് വിപണി

By Aavani P KFirst Published Jul 8, 2022, 5:16 PM IST
Highlights

തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണി തിളക്കം നിലനിർത്തി. ഇന്ന് നേട്ടം കൊയ്ത ഓഹരികൾ അറിയാം 
 

മുംബൈ : ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സൂചിക 0.56 ശതമാനവും എൻഎസ്ഇ സൂചിക 0.54 ശതമാനവും ഉയർന്നു. സെൻസെക്‌സ് 303 പോയിന്റ് ഉയർന്ന് 54,481ലും  നിഫ്റ്റി 87.70 പോയിന്റ് ഉയർന്ന് 16,220ലും വ്യാപാരം അവസാനിപ്പിച്ചു.  ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.2 ശതമാനം വീതം ഉയർന്നു. 

ഓഹരി വിപണിയിൽ ഇന്ന്, എൽ ആൻഡ് ടി, പവർഗ്രിഡ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ഡിആർ റെഡ്ഡീസ് ലാബ്‌സ്, ആക്‌സിസ് ബാങ്ക്, ഭാരതി എയർടെൽ, നെസ്‌ലെ ഇന്ത്യ എന്നിവ നേട്ടമുണ്ടാക്കി. അതേസമയം, ടാറ്റ സ്റ്റീൽ 1.62 ശതമാനം ഇടിഞ്ഞ് 885.75 രൂപയിലെത്തി. ഇൻഡസ്ഇൻഡ് ബാങ്ക് 1.47 ശതമാനം ഇടിഞ്ഞ് 848.45 രൂപയിലെത്തി. മാരുതി സുസുക്കി 1.44 ശതമാനം ഇടിഞ്ഞ് 8474.65 രൂപയായി.

മെറ്റൽ സൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു.  0.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം, നിഫ്റ്റി ബാങ്ക്, എഫ്എംസിജി സൂചികകൾ 0.5 ശതമാനം ഉയർന്നു.ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.2 ശതമാനം വീതം ഉയർന്നു. 
 

click me!