
ന്യൂയോര്‍ക്ക്: ഇഡ്രയേലിന്‍റെ പൊതു ഗതാഗത സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്ത് വന്‍ ടണലുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്കുമായി കൂടിയാലോചനകള്‍ നടത്തി വരുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. സ്പേസ് എക്സ്, ടെസ്ല, ന്യൂറാ എക്സ് എന്നീ വന്‍കിട കമ്പനികളുടെ സ്ഥാപകനാണ് ഇലോണ്‍ മസ്ക്.
ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തിയാല്‍ മസ്കിന്‍റെ ഉടമസ്ഥതയിലുളള ബോറിംഗ് കോ രാജ്യത്തിന്‍റെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും ധാരണയിലെത്തിയതായാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
2030 ഓടെ ഇസ്രയേലിന്‍റെ പൊതു ഗതാഗതത്തിനായുളള വാര്‍ഷിക ചെലവിടല്‍ 690 കോടി ഡോളറിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.