ഇലോൺ മാസ്ക് ട്വിറ്റർ ഏറ്റെടുത്താൽ 75 ശതമാനം തൊഴിലാളികൾ പടിക്ക് പുറത്തേക്ക്

Published : Oct 21, 2022, 12:17 PM IST
ഇലോൺ മാസ്ക് ട്വിറ്റർ ഏറ്റെടുത്താൽ 75  ശതമാനം തൊഴിലാളികൾ പടിക്ക് പുറത്തേക്ക്

Synopsis

ട്വിറ്റർ ജീവനക്കാരെ വെട്ടികുറച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മസ്‌ക് പിരിച്ചുവിടും എന്ന് പറയുന്ന തൊഴിലാളികളുടെ എണ്ണം ട്വിറ്റർ പിരിച്ചുവിടാൻ സാധ്യതയുള്ള തൊഴിലാളികളേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്.  

വാഷിംഗ്ടൺ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്ത് കഴിഞ്ഞാല്‍ ട്വിറ്ററിന്റെ ഭൂരിഭാഗം തൊഴിലാളികളെയും പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ദി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്.  ട്വിറ്ററിന്റെ  75 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് ഇലോണ്‍  മസ്കിന്റെ പദ്ധതി. 

ALSO READ: സ്റ്റീൽ വിലയിൽ ഇടിവ്; ആറ് മാസത്തിനിടെ 40 ശതമാനം വില കുറഞ്ഞു

മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ നിയമത്തിന്റെ കുരുക്കളിൽ ആണെങ്കിലും ട്വിറ്റർ ഏറ്റെടുത്തു കഴിഞ്ഞാൽ ട്വിറ്ററിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വില്പന നടക്കാതെ വന്നാലും ട്വിറ്ററിൽ ജീവനക്കാരെ വെട്ടികുറച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മസ്‌ക് പിരിച്ചുവിടും എന്ന് പറയുന്ന തൊഴിലാളികളുടെ എണ്ണം ട്വിറ്റർ പിരിച്ചുവിടാൻ സാധ്യതയുള്ള തൊഴിലാളികളേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ്.  കമ്പനിയുടെ ചില ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മസ്ക് തന്നെ സൂചിപ്പിച്ചിരുന്നു. 

കമ്പനിയിൽ 75 ശതമാനം ആളുകളെ വെട്ടി കുറച്ചാൽ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരും. ഇത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. അതേസമയം, ട്വിറ്ററിന്റെ ജോലിക്കാരുടെ എണ്ണത്തിൽ ഇത്രയും വലിയ കുറവ് വരുന്നത് കമ്പനിയെ തളർത്തുമെന്ന അഭിപ്രായവുമുണ്ട്. 

ALSO READ: വാക്കുപാലിച്ചു, ക്യാപ്റ്റൻമാരുടെ ശമ്പളം കുത്തനെ ഉയർത്തി സ്പൈസ് ജെറ്റ്

2022 ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. ട്വിറ്ററിൽ  വലിയ രീതിയിലുള്ള ഉടച്ചുവാർക്കൽ നടത്തുമെന്ന് പിന്നീട് മസ്ക് പറ‍ഞ്ഞിരുന്നു. 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോണ്‍ മസ്കും ട്വിറ്ററും തമ്മിൽ ധാരണയായിരുന്നുവെങ്കിലും വ്യാജ അക്കൗണ്ടുകൾ കുറിച്ചുള്ള വിവരങ്ങൾ നൽകാത്തതിനാൽ മസ്‌ക് കരാറിൽ നിന്നും പിന്മാറുകയായിരുന്നു. കരാർ ലംഘിച്ചതിനെ തുടർന്ന് ട്വിറ്റർ ഇലോൺ മസ്കിനെതിരെ നിയമ പോരാട്ടവും ആരംഭിച്ചു. ട്വിറ്ററിൽ വളരെ സജീവമായ  ബിസിനസുകാരിൽ ഒരാളാണ് ഇലോൺ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്.  
 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ