Twitter Deal : പിൻവാങ്ങി മസ്‌ക്; 44 ബില്യൺ ഡോളർ കരാർ അവസാനിപ്പിച്ചത് ഇങ്ങനെ

Published : Jul 09, 2022, 11:17 AM IST
Twitter Deal : പിൻവാങ്ങി മസ്‌ക്; 44 ബില്യൺ ഡോളർ കരാർ അവസാനിപ്പിച്ചത് ഇങ്ങനെ

Synopsis

ഇലോൺ മസ്ക് ട്വിറ്റർ വാങ്ങാനുള്ള കരാർ അവസാനിപ്പിച്ചത് എങ്ങനെയാണെന്നറിയാം 

ട്വിറ്റർ ഇടപാട് അവസാനിപ്പിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ, അതിന്റെ സൈറ്റിലെ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് 44 ബില്യൺ ഡോളറിന്റെ ട്വിറ്റർ ഇടപാട് മസ്‌ക് അവസാനിപ്പിച്ചത്. കരാർ അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ ട്വിറ്റർ ബോർഡ്, എലോൺ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലോകം ഉറ്റുനോക്കിയ 44 ബില്യൺ ഡോളർ കരാർ അവനിക്കാനുള്ള നാൾ വഴികൾ ഇതാണ്. 

  • ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ നൽകുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടു. റെഗുലേറ്ററി ഫയലിംഗിൽ, സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയില്ല എന്ന മസ്കിന്റെ അഭിഭാഷകർ പറഞ്ഞു
  • കമ്പനിയിൽ നിന്നും രണ്ട് മാനേജർമാരെ പുറത്താക്കിയ നടപടി, കരാർ പ്രകാരം തന്റെ സമ്മതമില്ലാതെയാണ് നടന്നതെന്ന് മസ്‌ക് ആരോപിച്ചു. ഇതിലൂടെ ട്വിറ്റർ കരാർ ലംഘിച്ചുവെന്നും മസ്‌ക് പറഞ്ഞു. 
  • ലയന കരാർ നടപ്പാക്കാൻ ബോർഡ് നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടെയ്‌ലോ പറഞ്ഞു. 
  • ഇടപാട് പൂർത്തിയാക്കിയില്ലെങ്കിൽ ഇലോൺ മസ്‌ക്  1 ബില്യൺ ഡോളർ ബ്രേക്ക്അപ്പ് ഫീസ് നൽകണമെന്നാണ് കരാറിന്റെ നിബന്ധനകൾ.
  • ട്വിറ്ററിലെ സ്പാം അല്ലെങ്കിൽ വ്യാജ അക്കൗണ്ടുകൾ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്ന അവകാശവാദത്തെ പിന്തുണയ്ക്കാനായുള്ള വിശദാംശങ്ങൾ നല്കാൻ കമ്പനിക്കായില്ല. ട്വിറ്റർ വ്യാജ അക്കൗണ്ടുകളെ കുറിച്ച് വിവരങ്ങൾ നൽകുന്നത് വരെ കരാർ നിർത്തിവയ്ക്കുകയാണെന്ന് മെയ് മാസത്തിൽ മസ്ക് അറിയിച്ചിരുന്നു. 
  • കരാറിന് ശേഷം,  വ്യാജ അക്കൗണ്ടുകളുടെ ഡാറ്റ നൽകുന്നതിൽ പരാജയപ്പെട്ടാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം സ്വന്തമാക്കാനുള്ള തന്റെ കരാറിൽ നിന്ന് താൻ പിന്മാറുമെന്ന് അദ്ദേഹം കഴിഞ്ഞ മാസം ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.
  • ഇതിന് മറുപടിയായി, ദിവസേനയുള്ള ദശലക്ഷക്കണക്കിന് ട്വീറ്റുകളിലെ ഡാറ്റയുടെ "ഫയർഹോസ്" ആക്‌സസ്സ് മസ്കിന് ട്വിറ്റർ വാഗ്ദാനം ചെയ്തു. യഥാർത്ഥ അക്കൗണ്ടുകൾ സ്പാം ആയി തെറ്റിദ്ധരിക്കുന്നത് ഒഴിവാക്കാൻ ഇത്തരം സ്വകാര്യ ഡാറ്റ സഹായിക്കുമെന്ന് ട്വിറ്റർ പറഞ്ഞു.
  • ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തുള്ള സാധ്യത പ്രയോജപ്പെടുത്തിന്നില്ലെന്നും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുമ്പോള്‍ മാത്രമേ അതിനു സാധിക്കുകയുള്ളു എന്നും അതിനാലാണ് താൻ ട്വിറ്റർ സ്വന്തമാക്കുക എന്ന നിലപാടിലേക്ക് എത്തിയെതെന്നു മസ്ക് പറഞ്ഞിരുന്നു. "എന്റെ ഏറ്റവും മോശമായ വിമർശകർ പോലും ട്വിറ്ററിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നത്കൊണ്ട് അർത്ഥമാക്കുന്നത്," ഏപ്രിലിൽ മസ്ക് ട്വീറ്റ്  ചെയ്തു.
  • ട്വിറ്റർ സ്വാകാര്യവത്കരിക്കുന്നതിലൂടെ സ്‌പാം ബോട്ടുകൾ ഒഴിവാക്കി ബിസിനസിന് മൂല്യം കൂട്ടാൻ കഴിയുമെന്ന കാരണം മുൻനിർത്തിയാണ് ട്വിറ്റർ ഏറ്റെടുക്കാനുള്ള ആഗ്രഹം മസ്‌ക് മുന്നോട്ട് വെച്ചത്. അതായത് ഇടപാട് അവസാനിപ്പിക്കാനുള്ള കാരണമായി മസ്‌ക് പറഞ്ഞ അതേ കാരണം. 
     

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ