ഇഎംഐ ഉയരും; നാളെ മുതൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് ഉയരും

By Web TeamFirst Published Aug 31, 2022, 4:06 PM IST
Highlights

ബാങ്ക് ഓഫ് ഇന്ത്യ എംസിഎൽആർ നിരക്ക് ഉയർത്തുന്നതോടെ വിവിധ വായ്പകളുടെ പലിശ നിരക്ക് ഉയരും. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ ഇഎംഐ നാളെ മുതൽ ഉയരും  
 

ദില്ലി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലാൻഡിംഗ് റേറ്റ്) ഉയർത്തുന്നു. 5 മുതൽ 10 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയരും. പുതുക്കിയ നിരക്ക് സെപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 

Read Also: ഗൗതം അദാനിക്ക് മുൻപിലുള്ള വമ്പൻമാർ ആരൊക്കെ? ശതകോടീശ്വര പട്ടിക പുറത്ത്

ഒറ്റരാത്രിയിലെ എം‌സി‌എൽ‌ആറിൽ ബാങ്ക് നിരക്ക് 6.80 ശതമാനത്തിൽ നിന്ന് 6.85  ശതമാനം ആയി ഉയർത്തി. 1 മാസത്തെ എം‌സി‌എൽ‌ആർ നിരക്ക്  7.30 ശതമാനം  ആയി നിലനിർത്തി. 3 മാസത്തെ എം‌സി‌എൽ‌ആർ നിരക്ക് 7.35 ശതമാനമായി തുടരും. 6  മാസത്തെ എം‌സി‌എൽ‌ആർ നിരക്ക് 7.45 ശതമാനത്തിൽ  നിന്ന് 7.55 ശതമാനമായി ഉയർത്തി. ഒരു വർഷത്തെ എം‌സി‌എൽ‌ആർ നിരക്ക് 7.60 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായി  ഉയർത്തി 3 വർഷത്തെ എം‌സി‌എൽ‌ആർ നിരക്ക് 7.80 ശതമാനമായി തുടരും.

Read Also: നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല
 
ഓഗസ്റ്റിൽ നടന്ന എംപിസി മീറ്റിംഗിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തിയതിന് ശേഷം പ്രമുഖ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ എംസിഎൽആർ ഉയർത്തി തുടങ്ങിയത്. ഉദാഹരണത്തിന്, ആക്‌സിസ് ബാങ്ക് അടുത്തിടെ എംസിഎൽആർ 5 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. ആക്‌സിസ് ബാങ്കിന്റെ 1 വർഷത്തെ എംസിഎൽആർ ഇപ്പോൾ 8.05 ശതമാനം ആണ്. ഓഗസ്റ്റ് 18 ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എം‌സി‌എൽ‌ആർ നിരക്ക് 25 ബി‌പി‌എസ് വരെ വർദ്ധിപ്പിച്ചു. ഇപ്പോൾ ഒരു വർഷത്തെ എം‌സി‌എൽ‌ആർ 7.60 ശതമാനം ആണ്. 

ബാങ്കുകളുടെ വായ്പാ നിരക്കിലെ വർദ്ധനവ് സാദാരണക്കാരന്റെ നടുവൊടിക്കും. കാരണം നിരക്ക് ഉയരുന്നതോടെ ഇഎംഐകൾ വർദ്ധിക്കും.  

Read Also: റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി

click me!