മുകേഷ് അംബാനിയെയും ബിൽഗേറ്റ്സിനേയും ഒടുവിൽ ബെർണാഡ് അർനോൾട്ടിനെയും പിന്തള്ളിയാണ് ഗൗതം അദാനി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആരൊക്കെയാണ് അദാനിക്ക് മുൻപിൽ നിൽക്കുന്ന ശതകോടീശ്വരൻമാർ? 

തകോടീശ്വരൻമാരുടെ പട്ടികയിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനി മൂന്നാം സ്ഥാനത്താണ്, മുകേഷ് അംബാനിയെയും ബിൽഗേറ്റ്സിനേയും ഒടുവിൽ ബെർണാഡ് അർനോൾട്ടിനെയും പിന്തള്ളിയാണ് ഗൗതം അദാനി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആരൊക്കെയാണ് അദാനിക്ക് മുൻപിൽ നിൽക്കുന്ന ശതകോടീശ്വരൻമാർ? ലോക സമ്പന്ന പദവിയിൽ ഒന്നാം സ്ഥാനം വഹിക്കുന്നത് ആരാണ്? അറിയാം ലോക കോടീശ്വരന്മാർ ആരൊക്കെയെന്ന്..

Read Also: നീലക്കടലിന് നടുവിലെ കൊട്ടാരം; അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ല

1. ഇലോൺ മസ്‌ക് 

ലോക സമ്പന്നരിൽ ഒന്നാം സ്ഥാനം ടെസ്‌ല സി ഇ ഒ ഇലോൺ മസ്‌കിനാണ്. 251 ബില്യൺ ഡോളറാണ് ഇലോൺ മസ്‌കിന്റെ ആസ്തി. ടെസ്‌ലയ്ക് പുറമെ റോക്കറ്റ് നിർമ്മാണ രംഗത്തും മസ്ക് എത്തിയിട്ടുണ്ട്. സ്‌പേസ് എക്‌സ്, ടണലിംഗ് സ്റ്റാർട്ടപ്പ് ബോറിംഗ് കമ്പനി എന്നിവയുൾപ്പെടെ ആറ് കമ്പനികൾ ഇലോൺ മാസ്കിന് സ്വന്തമായുണ്ട്. 


2. ജെഫ് ബെസോസ്

ലോക സമ്പന്നരിൽ രണ്ടാം സ്ഥാനം ആമസോൺ മേധാവി ജെഫ് ബെസോസിനാണ്. അമേരിക്കൻ സംരംഭകനും മീഡിയ പ്രൊപ്രൈറ്ററും നിക്ഷേപകനും കമ്പ്യൂട്ടർ എഞ്ചിനീയറും വാണിജ്യ ബഹിരാകാശയാത്രികനുമാണ് ജെഫ് ബെസോസ്. 2017 മുതൽ ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയാണ് ബെസോസ്. 153 ബില്യൺ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. 

Read Also: റിലയൻസ് സാമ്രാജ്യത്തിന്റെ നേതൃത്വം തന്റെ കൈയിൽ തന്നെയെന്ന് മുകേഷ് അംബാനി

3. ഗൗതം അദാനി

ഇന്ത്യൻ വ്യവസായി ഗൗതം അദാനി 137.4 ബില്യൺ ഡോളർ ആസ്തിയോടുകൂടി ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളി ലോക സമ്പന്നരിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഏഷ്യയിൽ നിന്നുള്ള ഒരു വ്യക്തി ലോക സമ്പന്നരിൽ മൂന്നാം സ്ഥാനത്തേക്ക് എത്തുന്നത് ഇത് ആദ്യമായാണ്. 

4. ബെർണാഡ് അർനോട്ട്

ലോക സമ്പന്നരിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ട്. പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇ - എൽവിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാണ്. 

Read Also: അദാനി എന്ന ശതകോടീശ്വരന്റെ ആഡംബര ജീവിതം

5.ബിൽ ഗേറ്റ്സ് - 117 ബില്യൺ ഡോളർ 
6.വാറൻ ബഫറ്റ്‌ : 100 ബില്യൺ ഡോളർ 
7.ലാറി പേജ് : 100 ബില്യൺ ഡോളർ 
8.സെര്ജി ബ്രിൻ :95 .8 ബില്യൺ ഡോളർ 
9.സ്റ്റീവ് ബാൽമീർ : 93 .7 ബില്യൺ ഡോളർ 
10.ലാറി എല്ലിസൺ : 93 .3 ബില്യൺ ഡോളർ