
ബെംഗളൂരു: വായ്പാ നിരക്കുകൾ ഉയർത്തി ബെംഗളൂരു ആസ്ഥാനമായുള്ള കാനറാ ബാങ്ക്. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകൾ 15 ബിപിഎസ് മുതൽ 20 ബിപിഎസ് വരെയാണ് ഉയർത്തിയത്. കൂടാതെ, റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ റീട്ടെയിൽ വായ്പാ സ്കീമുകളുടെയും പലിശ നിരക്കുകൾ ബാങ്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ നവംബർ 7 മുതൽ നിലവിൽ വന്നു. ഇന്നലെ മുതൽ കാനറ ബാങ്കിന്റെ ഒരു വർഷത്തെ എം സി എൽ ആർ പത്ത് ശതമാനം ആണ്. റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് (ആർ എൽ എൽ ആർ) ഇപ്പോൾ 8.80 ശതമാനമാണ്. ചുരുക്കി പറഞ്ഞാൽ കാനറാ ബാങ്കിലെ വായ്പകൾക്ക് മുകളിലുള്ള ഇഎംഐ നിരക്കുകൾ ഉയരും.
റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, കാനറാ ബാങ്ക് ഇന്നലെയാണ് ഒരു വർഷത്തെ എം സി എൽ ആർ 20 ബിപിഎസ് വർദ്ധിപ്പിച്ച് 8.10 ശതമാനമാക്കിയത്. ഒരു രാത്രിയിലേക്കുള്ള വായ്പയുടെ എം സി എൽ ആർ 20 ബേസിസ് പോയിന്റ് ഉയർത്തി 7.25 ശതമാനമാക്കി. മൂന്ന് മാസത്തെ എംസിഎൽആർ മുൻപത്തെ 7.40 ശതമാനത്തിൽ നിന്ന് 15 ബിപിഎസ് വർധിപ്പിച്ച് 7.55 ശതമാനമാക്കി.
പുതുക്കിയ ഭവന വായ്പ നിരക്കുകൾ അറിയാം:
കാനറ ബാങ്കിന്റെ വായ്പകളുടെ പലിശ നിരക്ക് 1 മുതൽ 4 വരെയുള്ള ക്രെഡിറ്റ് റിസ്ക് ഗ്രേഡിംഗ് (സി ആർ ജി) ലെവലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ മറ്റ് വായ്പക്കാരെ അപേക്ഷിച്ച് സ്ത്രീ വായ്പക്കാർക്ക് ഭവനവായ്പ പലിശ നിരക്ക് 5 ബിപിഎസ് കുറവാണ്.
സ്ത്രീ വായ്പക്കാരുടെ ഭവനവായ്പ നിരക്കുകൾ:
സി ആർ ജി 1 - 8.55%
സി ആർ ജി 2 - 8.85%,
സി ആർ ജി 3 - 9.25%,
സി ആർ ജി 4 - 10.75%
മറ്റ് വായ്പക്കാരുടെ ഭവനവായ്പ നിരക്കുകൾ:
സി ആർ ജി 1 - 8.60%
സി ആർ ജി 2 - 8.90%
സി ആർ ജി 3 - 9.30%
സി ആർ ജി 4 - 10.80%