ഇപിഎഫ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? മൂന്നാഴ്ചക്കുള്ളിൽ വരാനിരിക്കുന്നത് വലിയ നഷ്ടം

Published : Aug 08, 2021, 08:47 PM ISTUpdated : Aug 08, 2021, 09:10 PM IST
ഇപിഎഫ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? മൂന്നാഴ്ചക്കുള്ളിൽ വരാനിരിക്കുന്നത് വലിയ നഷ്ടം

Synopsis

എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് അക്കൌണ്ട് സെപ്റ്റംബർ ഒന്നിനകം നിർബന്ധമായും ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.  

ദില്ലി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് അക്കൌണ്ട് സെപ്റ്റംബർ ഒന്നിനകം നിർബന്ധമായും ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.  സെപ്തംബർ ഒന്നിനകം അക്കൌണ്ടുകൾ ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ  തൊഴിൽ ദാതാക്കളിൽ നിന്നുള്ള പിഎഫ് വിഹിതവും മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകുമെന്നും ഇപിഎഫ്ഒ അറിയിച്ചു.

2021 ജൂൺ ഒന്നിനകം ബന്ധിപ്പിക്കണമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. എന്നാൽ പിന്നീട് അത് സെപ്തംബർ ഒന്നുവരെ നീട്ടുകയായിരുന്നു. തൊഴിൽ മന്ത്രാലയം 142-ാം വകുപ്പ്  ഭേദഗതി ചെയ്തായിരുന്നു പുതിയ നിയമം നടപ്പിലാക്കിയത്.  അതേസമയം ഇസിആർ( ഇലക്ട്രോണിക് ചലാൻ കം റിട്ടേൺ)​ അഥവാ പിഎഫ്​ റി​ട്ടേൺ ഫയൽ ചെയ്യുന്നത്​ ആധാർ ബന്ധിപ്പിച്ചിട്ടുളള യുഎഎന്നുമായി ബന്ധിപ്പിക്കാനുള്ള തിയതിയും സെപ്​റ്റംബർ ഒന്നുവരെ നീട്ടിയിട്ടുണ്ട്. 

അവസാന തിയതി കഴിയുന്നതോടെ പിഎഫ്​ യുഎഎൻ ബന്ധിപ്പിച്ചവർക്ക്​ മാത്രമേ ഇസിആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും ഇപിഎഫ്​ഒ അറിയിച്ചു. ഇതിനായി ഇപിഎഫ്ഒ പോർട്ടലിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.  കെ വൈ സി ഓപ്ഷൻ വഴി ആധാറുമായി ബന്ധിപ്പിക്കാനും, യുഐഡിഎ വിവരങ്ങൾ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്ത് ആധാർ നമ്പർ ഉറപ്പുവരുത്താനും പോർട്ടലിൽ സംവിധാനമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

അടുക്കള പ്രതിസന്ധിക്ക് അടിയന്തര നടപടിയുമായി കേന്ദ്രം; അമേരിക്കയില്‍ നിന്നും റഷ്യയില്‍ നിന്നും വാതക ഇറക്കുമതി കൂട്ടി, സഹായിക്കാന്‍ നോര്‍വേയും കാനഡയും
ഗ്യാസ് തീർന്നോ? അടുക്കളക്ക് മുഴുവനായി പൂട്ടിടേണ്ടി വരില്ല; ഈ 6 ബദൽ മാ‍ർഗങ്ങൾ പ്രയോജനപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ സമയം