പറക്കാനുളള ജെറ്റിന്‍റെ മോഹത്തിന് വീണ്ടും തടസ്സം: ഇത്തിഹാദ്, ഹിന്ദുജ തീരുമാനം മാറ്റി

By Web TeamFirst Published Jun 11, 2019, 3:09 PM IST
Highlights

നിലവില്‍ ജെറ്റില്‍ നിക്ഷേപം നടത്താന്‍ അനുകൂല സാഹചര്യമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഹിന്ദുജ ഗ്രൂപ്പും ഇത്തിഹാദും ഇടപാടില്‍ നിന്ന് താല്‍കാലികമായി പിന്‍മാറിയത്.

മുംബൈ: ജെറ്റ് എയര്‍വേസില്‍ നിക്ഷേപിക്കാനുളള  പദ്ധതിയില്‍ നിന്ന് ഹിന്ദുജ ഗ്രൂപ്പും ഇത്തിഹാദ് എയര്‍വേസും തല്‍കാലികമായി പിന്‍വാങ്ങി. ലണ്ടന്‍ ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പ് ജെറ്റിന്‍റെ ഓഹരി വാങ്ങുന്നതിന്‍റെ ഭാഗമായി നടത്തി വന്നിരുന്ന ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചു. നിക്ഷേപം വര്‍ധിപ്പിക്കാനുളള തുടര്‍ നടപടികള്‍ ഇത്തിഹാദും നിര്‍ത്തിവച്ചു. 

നിലവില്‍ ജെറ്റില്‍ നിക്ഷേപം നടത്താന്‍ അനുകൂല സാഹചര്യമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഹിന്ദുജ ഗ്രൂപ്പും ഇത്തിഹാദും ഇടപാടില്‍ നിന്ന് താല്‍കാലികമായി പിന്‍മാറിയത്. പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നടന്നുവരുന്ന അന്വേഷണങ്ങള്‍ നടക്കുന്നതും ജെറ്റിന്‍റെ ഓപ്പറേഷണല്‍ ക്രെഡിറ്റേഴ്സിന്‍റെ ഭാഗത്ത് നിന്ന് ദേശീയ കമ്പനി ട്രൈബ്യൂണലില്‍ പാപ്പരാത്ത്വം ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതും നിക്ഷേപത്തിനുളള എതിര്‍ ഘടകങ്ങളായാണ് ബിഡ്ഡര്‍മാര്‍ കണക്കാക്കുന്നത്.

ജെറ്റിന്‍റെ ഓപ്പറേഷണല്‍ ക്രെഡിറ്റേഴ്സായ ഷാമാന്‍ വീല്‍സ് പ്രൈവറ്റ് ലിമിറ്റഡും ഗാഗ്ഗര്‍ എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡുമാണ് പ്രത്യേകമായി മുംബൈയിലെ ട്രൈബ്യൂണലിനെ സമീപിച്ചത്. 

click me!