വാട്ടര്‍ ബിൽ ഓണ്‍ലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്

Web Desk   | Asianet News
Published : Apr 03, 2020, 10:52 AM ISTUpdated : Apr 03, 2020, 12:23 PM IST
വാട്ടര്‍ ബിൽ ഓണ്‍ലൈനായി അടയ്ക്കാൻ സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്

Synopsis

നാഷണല്‍ പേമെന്‍റ് കോര്‍പറേഷന്‍ ബില്‍ പേമെന്‍റ് സംവിധാനമായ ബിബിപിഎസ് വഴിയാണ് ഫെഡറല്‍ ബാങ്ക് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് വാട്ടര്‍ ബില്ലുകള്‍ ഓണ്‍ലൈനായി അടക്കാന്‍ ഫെഡറല്‍ ബാങ്ക് സൗകര്യമൊരുക്കി. ഫെഡറല്‍ ബാങ്കിന്‍റെ മൊബൈല്‍ ബാങ്കിങ് ആപ്പ്/ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയോ ഭാരത് ബില്‍ പേമെന്‍റ് സിസ്റ്റം പിന്തുണയ്ക്കുന്ന മറ്റു യുപിഐ/ബാങ്കിങ് ആപ്പുകള്‍ വഴിയോ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ പണമടക്കാം.

കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, ഡിടിഎച്ച്, ബ്രോഡ് ബാന്‍ഡ്, ഫോണ്‍ ബില്ലുകളും ഇതുപോലെ അടക്കാവുന്നതാണ്. നാഷണല്‍ പേമെന്‍റ് കോര്‍പറേഷന്‍ ബില്‍ പേമെന്‍റ് സംവിധാനമായ ബിബിപിഎസ് വഴിയാണ് ഫെഡറല്‍ ബാങ്ക് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി