കൊറോണവൈറസ് വിനയായി: ഞണ്ട് വില കുത്തനെ കുറഞ്ഞു

By Web TeamFirst Published Jan 28, 2020, 9:29 PM IST
Highlights

ദുബായ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ ചൈനയിലേക്കാണ് അയച്ചിരുന്നത്. ഞണ്ടിനൊപ്പം കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ചൈനയിലേക്ക് അയച്ചിരുന്നത്. 

ആലപ്പുഴ: കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ചൈന മത്സ്യ ഇറക്കുമതി നിറുത്തിയത് കേരളത്തില്‍ നിന്നുള്ള മത്സ്യക്കയറ്റുമതിയെ വലിയതോതില്‍ ബാധിച്ചതായി റിപ്പോര്‍ട്ട്. കയറ്റുമതി കുറഞ്ഞതോടെ നാട്ടില്‍ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോള്‍ 200-250 രൂപ മാത്രമായി.

Read More: കൊറോണവൈറസ്: ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ചൈന, ആശങ്കയേറുന്നു

ദുബായ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ ചൈനയിലേക്കാണ് അയച്ചിരുന്നത്. ഞണ്ടിനൊപ്പം കൊഴുവ, വേളൂരി, അയല തുടങ്ങിയ മത്സ്യങ്ങളാണ് ചൈനയിലേക്ക് അയച്ചിരുന്നത്. വെള്ള, ചുവപ്പ് ഇനത്തില്‍പ്പെട്ട ഞണ്ടാണ് കായലില്‍നിന്ന് ഏറെ കിട്ടുന്നത്. ചൈനയില്‍ ഇതിനായിരുന്നു പ്രിയം. 

Read More: കൊറോണ: കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍, ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കായലില്‍ നിന്നും ഫാമുകളില്‍നിന്നും ഞണ്ട് വിലയ്ക്കെടുക്കുന്ന കേന്ദ്രങ്ങള്‍ കഴിഞ്ഞദിവസം മുതല്‍ വില കുറച്ചാണ് എടുക്കുന്നത്. 2019ല്‍ ജനുവരി മുതല്‍ നവംബര്‍ വരെ മാത്രം 7000 കോടി രൂപയുടെ മത്സ്യമാണ് കേരളത്തില്‍ നിന്ന് ചൈനയിലേക്ക് കയറ്റി അയച്ചത്. എന്തായാലും കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഈ മേഖലയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

click me!