'നല്ല പെടയ്ക്കണ മീനിന്‍റെ വില ഓണ്‍ലൈനില്‍ !', മീന്‍ വില മുതല്‍ ലേലം വരെ ഇനി ഓണ്‍ലൈനില്‍ പൊടിപൊടിക്കും

By Web TeamFirst Published Jul 23, 2019, 3:20 PM IST
Highlights

ഇവ എന്‍എഫ്ഡിബി (നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്‍റ് ബോര്‍ഡ്), സിഎംഎഫ്ആര്‍ഐ തുടങ്ങിയവയുടെ വെബ്സൈറ്റ് വഴി ലഭ്യമാക്കും. ഒക്ടോബര്‍ മുതല്‍ നിലവില്‍ വരുന്ന സംവിധാനത്തിനായി പിന്നീട് പ്രത്യേക വെബ്സൈറ്റ് ആരംഭിക്കും. 

തിരുവനന്തപുരം: ഇനി മീന്‍ വില അറിയാന്‍ മാര്‍ക്കറ്റില്‍ പോകണമെന്നില്ല, മീന്‍ വില ഓണ്‍ലൈനായി അറിയാം. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) ഇതിനായുളള സംവിധാനത്തിന് രൂപം നല്‍കിയത്. 

മത്സ്യ വിപണിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാറ്റങ്ങള്‍, തത്സമയ മീന്‍വില, വാണിജ്യ പ്രാധാന്യമുളള മത്സ്യങ്ങളുടെ ഇ ലേലം എന്നിവയ്ക്കാണ് ഇത്തരമൊരു പ്ലാറ്റ്ഫോമിന് സിഎംഎഫ്ആര്‍ഐ തയ്യാറെടുക്കുന്നത്. 150 ഓളം മത്സ്യങ്ങളുടെ ശരാശരി വില ഇപ്രകാരം ശേഖരിക്കും. ഇവ എന്‍എഫ്ഡിബി (നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്‍റ് ബോര്‍ഡ്), സിഎംഎഫ്ആര്‍ഐ തുടങ്ങിയവയുടെ വെബ്സൈറ്റ് വഴി ലഭ്യമാക്കും. ഒക്ടോബര്‍ മുതല്‍ നിലവില്‍ വരുന്ന സംവിധാനത്തിനായി പിന്നീട് പ്രത്യേക വെബ്സൈറ്റ് ആരംഭിക്കും. 

കേരളം ഉള്‍പ്പടെയുളള ഏഴ് തീരദേശ സംസ്ഥാനങ്ങളിലെ 500 മാര്‍ക്കറ്റുകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. കേരളത്തിലെ 50 മാര്‍ക്കറ്റുകള്‍ പദ്ധതിയുടെ ഭാഗമാകും. പുതിയതായി തയ്യാറാക്കുന്ന ഡേറ്റാബേസില്‍ വിപണികളുടെ സ്ഥിതിവിവര കണക്കുകള്‍, വിപണന സമയം, ഗതാഗത സൗകര്യം. മീന്‍ വരവ്, വിപണനം നടത്തുന്ന മത്സ്യ ഇനങ്ങള്‍, ആവശ്യക്കാര്‍ ഏറെയുളള മത്സ്യം, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും. 

click me!