ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് കുത്തനെ കുറച്ച് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി, സമ്മര്‍ദ്ദത്തിന് പ്രധാന കാരണം ഈ മേഖലയിലെ പ്രതിസന്ധി

Published : Oct 25, 2019, 01:10 PM ISTUpdated : Oct 25, 2019, 01:12 PM IST
ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് കുത്തനെ കുറച്ച് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി, സമ്മര്‍ദ്ദത്തിന് പ്രധാന കാരണം ഈ മേഖലയിലെ പ്രതിസന്ധി

Synopsis

2020- 21, 2021- 22 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏഴിന് താഴെയായിരിക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സി കണക്കാക്കുന്നത്. 

മുംബൈ: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രവചിച്ച് ഫിച്ച് റേറ്റിംഗ്. 2019- 20 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.5 ശതമാനമായിരിക്കുമെന്നാണ് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി കണക്കാക്കുന്നത്. ഇന്ത്യയിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധി കനക്കുന്നതാണ് വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമെന്ന് ഫിച്ച് വ്യക്തമാക്കി. 

2020- 21, 2021- 22 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏഴിന് താഴെയായിരിക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സി കണക്കാക്കുന്നത്. 2020- 21 ല്‍ വളര്‍ച്ചാ നിരക്ക് 6.2 ശതമാനവും 2021- 22 ല്‍ നിരക്ക് 6.7 ശതമാനവും ആയിരിക്കുമെന്നാണ് ഫിച്ച് പറയുന്നത്. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായകരമാകുമെന്ന് ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നതിനാല്‍ 2019 ല്‍ ബാഹ്യ വാണിജ്യ വായ്പകളില്‍ ഗുണകരമായ മുന്നേറ്റം ഉണ്ടായേക്കാം. 
 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍