ദില്ലിയില്‍ കള്ളപ്പണവേട്ട; പിടികൂടിയത് 1000 കോടി

By Web TeamFirst Published Oct 23, 2019, 11:23 PM IST
Highlights

രാജ്യത്തും വിദേശത്തും ശാഖകളുള്ള ബിസിനസ് ഗ്രൂപ്പാണ് പിന്നിലെന്ന് സൂചിപ്പിച്ചെങ്കിലും കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ കള്ളപ്പണവേട്ട. 1000 കോടിയുടെ ഹലാവപ്പണമാണ് പിടികൂടിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഗവേണന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ബിസിനസ് ഗ്രൂപ്പിനുള്ള ബന്ധത്തിന്‍റെ സൂചനകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.  വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും പണം പിടിച്ചെടുത്തതിലൂടെ തെളിവ് ലഭിച്ചെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രാജ്യത്തും വിദേശത്തും ശാഖകളുള്ള ബിസിനസ് ഗ്രൂപ്പാണ് പിന്നിലെന്ന് സൂചിപ്പിച്ചെങ്കിലും കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. കള്ളപ്പണവും നികുതി വെട്ടിപ്പും തടയാനാണ് നോട്ടുനിരോധിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും നോട്ടുനിരോധനത്തിന് ശേഷവും കള്ളപ്പണത്തിന് കുറവില്ലെന്ന് തെളിയിക്കുന്നതാണ് സംഭവം. 

click me!