
ദില്ലി: ഇന്ത്യയിലെ മുൻനിര ബജറ്റ് കാരിയറായ ഇൻഡിഗോ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകൾക്കായി പ്രത്യേക മൂന്ന് ദിവസത്തെ ശൈത്യകാല ഓഫറുകൾ ആരംഭിച്ചു. 2022 ഡിസംബർ 23 മുതൽ 25 വരെ നടക്കുന്ന വിൽപ്പനയിൽ ആഭ്യന്തര വിമാനങ്ങൾക്ക് 2,023 രൂപ മുതലും അന്താരാഷ്ട്ര വിമാനങ്ങൾക്ക് 4,999 രൂപ മുതലുമായിരിക്കും നിരക്ക്. 2023 ജനുവരി 15 മുതൽ 2023 ഏപ്രിൽ 14 വരെയുള്ള യാത്രകൾക്കാന് ഇത് ബാധകമാകുക. . കൂടാതെ, ഇൻഡിഗോയുടെ പങ്കാളി ബാങ്കായ എച്ച്എസ്ബിസിയിൽ നിന്ന് ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്കും ലഭിക്കും.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി 2022 ഡിസംബർ 23 മുതൽ 2022 ഡിസംബർ 25 വരെ സാധിക്കും. ഓഫറിന് കീഴിൽ പരിമിതമായ ഇൻവെന്ററി ലഭ്യമാണ്, ഈ ഓഫർ മറ്റേതെങ്കിലും ഓഫർ, സ്കീം അല്ലെങ്കിൽ പ്രൊമോഷൻ എന്നിവയുമായി ബന്ധിപ്പിക്കാൻ കഴിയില്ല, മാത്രമല്ല ഇൻഡിഗോയുടെ ഗ്രൂപ്പ് ബുക്കിംഗുകളിൽ ഈ നിരക്കുകൾ ലഭിക്കില്ല. ഗ്രൂപ്പ് ബുക്കിങ്ങുകൾ നടത്തുന്നവർക്ക് ഓഫർ ഇല്ലാത്ത സാധാരണ നിരക്ക് മാത്രമേ ലഭിക്കുകയുള്ളു. കൂടാതെ, ഉപഭോക്താക്കൾക്ക് ഇൻഡിഗോയുടെ പങ്കാളിയായ എച്ച്എസ്ബിസിയിൽ നിന്ന് ക്യാഷ്ബാക്കും ലഭിക്കുക ഈ ഓഫർ പ്രകാരം ലഭിക്കുകയുള്ളു.
2022 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ കയറ്റിയ യാത്രക്കാരുടെ എണ്ണം 1,105.10 ലക്ഷമായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 726.11 ലക്ഷമായിരുന്നു, ഇത് 52.19 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
നവംബറിൽ, ഓപ്പറേറ്റർമാർ 116.79 ലക്ഷം യാത്രക്കാർ ഉണ്ടായിരുന്നു, കഴിഞ്ഞ വർഷം ഇതേ മാസം 105.16 ലക്ഷം ആയിരുന്നു യാത്രക്കാർ. വർഷം തോറും 11 ശതമാനം വർധനവാണ് ഉണ്ടായത്.