റെക്കോർഡ് വരുമാനവുമായി കായികതാരങ്ങൾ; ഫോബ്സ് പട്ടിക പുറത്ത്, ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ

Published : Jun 14, 2026, 11:49 AM IST
Christiano Ronaldo

Synopsis

ഫോബ്‌സ് മാഗസിൻ്റെ പുതിയ റിപ്പോർട്ട് പ്രകാരം, ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന 50 കായികതാരങ്ങൾ കഴിഞ്ഞ 12 മാസത്തിനിടെ 4.1 ബില്യൺ ഡോളർ നേടി. തുടർച്ചയായ നാലാം വർഷവും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനം നിലനിർത്തിയ ഈ പട്ടികയിൽ ബാസ്‌ക്കറ്റ്‌ബോൾ താരങ്ങൾക്കാണ് ആധിപത്യം.

 ആഗോള കായികരംഗത്തെ ആകെ വരുമാനത്തിൽ നേരിയ മന്ദഗതി നേരിടുന്നുണ്ടെങ്കിലും, ലോകത്തെ മുൻനിര കായികതാരങ്ങളുടെ സമ്പാദ്യത്തിൽ വൻ കുതിപ്പ് തുടരുന്നതായി ഫോബ്‌സ് മാഗസിൻ്റെ പുതിയ റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന 50 കായികതാരങ്ങൾ കഴിഞ്ഞ 12 മാസത്തിനിടെ നേടിയത് 4.1 ബില്യൺ ഡോളറാണ് (ഏകദേശം 34,000 കോടിയിലധികം ഇന്ത്യൻ രൂപ). കഴിഞ്ഞ വർഷത്തെ റെക്കോർഡ് തുകയായ 4.2 ബില്യൺ ഡോളറിനേക്കാൾ 3% കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. അമേരിക്കൻ ഫുട്ബോൾ ലീഗായ എൻഎഫ്എൽ ൽ പുതിയ വൻകിട കരാറുകൾ കുറഞ്ഞതാണ് ഈ നേരിയ ഇടിവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കളിക്കളത്തിലും പുറത്തുമുള്ള വരുമാനം

ആകെ വരുമാനമായ 4.1 ബില്യൺ ഡോളറിൽ 3 ബില്യൺ ഡോളറും താരങ്ങൾ സമ്പാദിച്ചത് ശമ്പളം, ബോണസ്, സമ്മാനത്തുക എന്നിവയിലൂടെ കളിസ്ഥലത്തു നിന്നാണ് (On-field). ബാക്കി 1.1 ബില്യൺ ഡോളർ പരസ്യങ്ങൾ, ബ്രാൻഡ് അംബാസഡർ കരാറുകൾ, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവയിലൂടെയാണ് (Off-field) താരങ്ങളുടെ അക്കൗണ്ടിലെത്തിയത്.

റൊണാൾഡോ തന്നെ ഒന്നാമൻ

തുടർച്ചയായ നാലാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആധിപത്യം ഉറപ്പിച്ചു. 300 മില്യൺ ഡോളറാണ് (ഏകദേശം 2,500 കോടി രൂപ) റൊണാൾഡോയുടെ ഈ വർഷത്തെ ഏകദേശ വരുമാനം. പട്ടികയിൽ 50-ാം സ്ഥാനത്തുള്ളത് ടെന്നീസ് താരം ജാന്നിക് സിന്നർ (Jannik Sinner) ആണ്. 54.6 മില്യൺ ഡോളറാണ് സിന്നറുടെ വരുമാനം. ഫോബ്‌സ് പട്ടികയിലെ ആദ്യ 50-ൽ ഇടംപിടിക്കാൻ ഒരു താരം നേടേണ്ട ഏറ്റവും ഉയർന്ന ചുരുങ്ങിയ തുകയാണിത്.

പട്ടികയിലുള്ള 50 പേരിൽ 18 രാജ്യങ്ങളിൽ നിന്നുള്ളവരും 8 വ്യത്യസ്ത കായിക ഇനങ്ങളിൽ പെട്ടവരുമാണ്. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ പ്രതിനിധികളുള്ളത് ബാസ്‌ക്കറ്റ്‌ബോളിൽ നിന്നാണ്. കഴിഞ്ഞ വർഷത്തേക്കാൾ 4 പേരുടെ വർദ്ധനവോടെ 20 നാഷണൽ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ താരങ്ങളാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചത്. എൻബിഎ യുടെ സാലറി ക്യാപ് (Salary Cap) ഉയരുന്ന സാഹചര്യത്തിൽ, വരും വർഷങ്ങളിൽ കൂടുതൽ ബാസ്‌ക്കറ്റ്‌ബോൾ താരങ്ങൾ ഈ കോടീശ്വരപ്പട്ടികയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.

PREV
Read more Articles on
click me!

Recommended Stories

മൈതാനത്തിന് പുറത്തെ 'ബ്രാന്റ്' നെയ്മര്‍; ഹെലികോപ്റ്ററും ആഡംബര കാറുകളും, കോടികളുടെ ആസ്തി!
മുംബൈയിൽ ആഡംബര ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് ഇന്ത്യൻ ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ, മാസ വാടക 18.5 ലക്ഷം രൂപ!