വൻകരാർ വെളിപ്പെടുത്തി മുകേഷ് അംബാനി: സൗദി അറേബ്യയ്ക്ക് സന്തോഷിക്കാം

By Web TeamFirst Published Aug 12, 2019, 1:18 PM IST
Highlights

ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ സൗദി അരംകോയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ഇതോടെ സജീവമാകും.  

മുംബൈ: എണ്ണ, രാസവസ്തു വ്യവസായത്തിലെ 20 ശതമാനം ഓഹരികള്‍ സൗദി അരാംകോയ്ക്ക് വില്‍ക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. അരാംകോ റിലയന്‍സില്‍ നടത്തുന്നത് രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളില്‍ ഒന്നായിരിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. 

റിലയന്‍സിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. റിലയന്‍സിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അംബാനി അരാംകോയുടെ നിക്ഷേപത്തെ സംബന്ധിച്ച് വ്യക്തമാക്കിയത്. 75 ബില്യണ്‍ ഡോളറിന് തുല്യമായ നിക്ഷേപമാണിത്. 

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദന കമ്പനിയാണ് സൗദി അരാംകോ. റിലയന്‍സിന്‍റെ ജാംനഗര്‍ റിഫൈനറിയിലേക്ക് ദിവസവും 500,000 ബാരല്‍ ക്രൂഡ് ഓയില്‍ അരാംകോ വിതരണം ചെയ്യുമെന്നും അദ്ദേഹം യോഗത്തില്‍ വിശദമാക്കി. 

ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോകൃത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അത്കൊണ്ട് സൗദിയെ സംബന്ധിച്ചടത്തോളം വലിയ വിപണി കളിലൊന്നാണ് ഇന്ത്യ.

വിവിധ പെട്രാോള്‍ കെമിക്കല്‍ വസ്തുക്കളും സൗദി അരംകോ ഇന്ത്യയില്‍ വിപണിയിലിറക്കും. നിലവില്‍ ദിവസത്തില്‍ 12 ദശലക്ഷത്തിലേറെ ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നതിനു സൗദി അരംകോക്ക് കഴിയുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ സൗദി അരംകോയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ഇതോടെ സജീവമാകും.  
 

click me!