ഇന്ധനവിലയില്‍ നേരിയ കുറവ്; അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വിലയിടിവ് തുടരുന്നു

By Web TeamFirst Published Aug 24, 2021, 8:25 AM IST
Highlights

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വിലയിടിവ് തുടരുകയാണ്. ഈ മാസം ക്രൂഡ് വില കുറഞ്ഞത് ബാരലിന് 9 ഡോളര്‍.

ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 15 പൈസ വീതം കുറഞ്ഞു. പെട്രോളിന് തിരുവനന്തപുരത്ത് 103.75 രൂപയും കൊച്ചിയില്‍ 101.71 രൂപയുമായി ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.68 രൂപയും കൊച്ചിയില്‍ 93.82 രൂപയുമാണ് നിരക്ക്. അതേസമയം, അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വിലയിടിവ് തുടരുകയാണ്. ഈ മാസം ബാരലിന് 9 ഡോളറാണ് ക്രൂഡ് വില കുറഞ്ഞത്.

യുഎസ് ഡോളറിന്‍റെ മൂല്യം ഉയരുന്നതും കൊവിഡ് -19 ഡെൽറ്റാ വേരിയന്റ് കേസുകളിലെ വർധനയും അന്താരാഷ്ട്ര ക്രൂഡ് നിരക്കിൽ വലിയ ഇടിവിന് കാരണമായി. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കിൽ ഏഴ് ശതമാനത്തിന്റെ ഇടിവാണ് ദൃശ്യമായത്. വലിയ ഉപഭോക്താക്കളിൽ മുൻപന്തിയിലുളള ചൈനയുടെ വളർച്ച മന്ദ​ഗതിയിലായതും യുഎസ് സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കൽ മന്ദ​ഗതിയിൽ തുടരുന്നതും നിരക്കിടിവിന് ആക്കം കൂട്ടി.

Also Read: അന്താരാഷ്ട്ര എണ്ണവിലയിൽ വീണ്ടും ഇടിവ്, വിപണിയെ സ്വാധീനിച്ച് ചൈനീസ് വളർച്ചാ പ്രതിസന്ധിയും ഡോളർ മുന്നേറ്റവും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!