Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര എണ്ണവിലയിൽ വീണ്ടും ഇടിവ്, വിപണിയെ സ്വാധീനിച്ച് ചൈനീസ് വളർച്ചാ പ്രതിസന്ധിയും ഡോളർ മുന്നേറ്റവും

വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 0.77 ശതമാനം ഇടിഞ്ഞ് നിരക്ക് 63.01 ഡോളറിലെത്തി.

international crude price hike
Author
New Delhi, First Published Aug 20, 2021, 10:55 PM IST

ദില്ലി: യുഎസ് ഡോളറിന്റെ മൂല്യം ഉയരുന്നതും കൊവിഡ് -19 ഡെൽറ്റാ വേരിയന്റ് കേസുകളിലെ വർധനയും അന്താരാഷ്ട്ര ക്രൂഡ് നിരക്കിൽ വലിയ ഇടിവിന് കാരണമായി. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കിൽ ഏഴ് ശതമാനത്തിന്റെ ഇടിവാണ് ദൃശ്യമായത്. വലിയ ഉപഭോക്താക്കളിൽ മുൻപന്തിയിലുളള ചൈനയുടെ വളർച്ച മന്ദ​ഗതിയിലായതും യുഎസ് സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കൽ മന്ദ​ഗതിയിൽ തുടരുന്നതും നിരക്കിടിവിന് ആക്കം കൂട്ടി. 

വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 0.77 ശതമാനം ഇടിഞ്ഞ് നിരക്ക് 63.01 ഡോളറിലെത്തി. ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് 0.78 ശതമാനം കുറഞ്ഞ് ബാരലിന് 65.93 ഡോളറിലേക്കും എത്തി. ഇതോടെ അന്താരാഷ്ട്ര നിരക്ക് 60 ഡോളറിന് താഴേക്ക് എത്തുമോ എന്ന ആശങ്ക വിപണിയിൽ ശക്തമാണ്. 

പ്രധാനമായും ഡിമാൻഡ് ആശങ്കകളാണ് ക്രൂഡ് നിരക്കിലെ ഇടിവിന് കാരണം. NYMEX ക്രൂഡ് ബാരലിന് 63.5 ഡോളറിലേക്ക് ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് നിരക്ക് ഇടിയുന്നുണ്ടെങ്കിലും രാജ്യത്തെ പെട്രോൾ നിരക്കുകളിൽ എണ്ണക്കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയില്‍ ഡീസല്‍ വില കുറഞ്ഞിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ 42 പൈസയുടെ കുറവ് വരുത്തി. ജൂലൈ 15 നാണ് അവസാനമായി ഡീസല്‍ വില കൂട്ടിയത്. 33 ദിവസത്തിന് ശേഷമാണ് നിരക്ക് കുറച്ചത്. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios