ഇന്ധന വില ഇന്നും വർധിപ്പിച്ചു; രാജ്യവ്യാപക പ്രതിഷേധത്തിന് കർഷക സംഘടനകൾ

By Web TeamFirst Published Jul 8, 2021, 6:52 AM IST
Highlights

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ്

തിരുവനന്തപുരം: ഇന്ധന വില ഇന്നും വർധിപ്പിച്ചു. രാജ്യത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് 102.55 രൂപയാണ് ഇന്ന് പെട്രോളിന് വില. ഡീസലിന് 96.22 രൂപയും നൽകണം. കൊച്ചിയിൽ പെട്രോളിന് 100.77 രൂപയാണ് വില. ഡീസലിന് 94.55 രൂപ. കോഴിക്കോട് പെട്രോളിന് 101.05 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ധനവില വർധനവിനെതിരെ കർഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. സമര സ്ഥലങ്ങളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും കർഷക പ്രതിഷേധം ഉണ്ടാകും. രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയാണ് പ്രതിഷേധം. സമരത്തിന് വിവിധ തൊഴിലാളി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ കർഷക നടത്താനിരിക്കുന്ന സമരത്തിന് മുന്നോടിയായിട്ടാണ് ഇന്നത്തെ പ്രതിഷേധം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!