രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും ഇന്ധന വില വർധന; പെട്രോളിന് 54 പൈസ കൂടി

Published : Jun 09, 2020, 09:37 AM ISTUpdated : Jun 09, 2020, 09:49 AM IST
രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും ഇന്ധന വില വർധന; പെട്രോളിന് 54 പൈസ കൂടി

Synopsis

മൂന്നു ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ഒരു രൂപ എഴുപത്തഞ്ചു പൈസ കൂടിയിട്ടുണ്ട്.

ദില്ലി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്നലെ അറുപത് പൈസയും 57 പൈസയും വീതം കൂട്ടിയിരുന്നു. മൂന്നു ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ഒരു രൂപ എഴുപത്തഞ്ചു പൈസ കൂടിയിട്ടുണ്ട്.

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് പ്രധാന കാരണം. എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിനിടയാക്കിയത്. 

കഴിഞ്ഞ മാസങ്ങളിൽ ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയിൽ പ്രതിഫലിച്ചിരുന്നില്ല. മെയ് മാസത്തിൽ പെട്രോളിന്റെ എക്സൈസ് നികുതി 10 രൂപയും ഡീസലിന് 13 രൂപയും വർധിച്ചതോടെയാണിത്. 

PREV
click me!

Recommended Stories

ഇന്‍സ്റ്റാഗ്രാമിലെ 'പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍' വഴി കോടികള്‍ വാരി ഇന്ത്യന്‍ താരങ്ങള്‍; സുഭശ്രീ സാഹു മുതല്‍ നേഹ ശര്‍മ്മ വരെ നേടുന്നത് ഞെട്ടിക്കുന്ന തുക
ഇന്ത്യയുടെ സ്വന്തം പോര്‍വിമാനത്തിന് കരുത്തേകാന്‍ റിലയന്‍സും റോള്‍സ് റോയ്‌സും; സംയുക്തമായി എഞ്ചിന്‍ നിര്‍മിക്കും