ഇന്ധനനികുതി കുറയ്ക്കില്ല, കേന്ദ്രമാണ് നികുതി ഇളവ് നൽകേണ്ടത്; ആവർത്തിച്ച് സംസ്ഥാന സർക്കാർ

By Web TeamFirst Published Jun 26, 2021, 9:24 AM IST
Highlights

പെട്രോൾ ഡീസൽ സംസ്ഥാന നികുതി കുറയ്ക്കില്ല. ജി എസ് ടി യിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല. അത് സംസ്ഥാനത്തിന് വൻ വരുമാന നഷ്ടമുണ്ടാക്കുമെന്നും സർക്കാർ പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസർകോട്ടും പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്ന സാഹചര്യത്തിലും ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രമാണ് നികുതി ഇളവ് നൽകേണ്ടത് എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സർക്കാർ. പെട്രോൾ ഡീസൽ സംസ്ഥാന നികുതി കുറയ്ക്കില്ല. ജി എസ് ടി യിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല. 
അത് സംസ്ഥാനത്തിന് വൻ വരുമാന നഷ്ടമുണ്ടാക്കുമെന്നും സർക്കാർ പറയുന്നു.

പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് രാജ്യത്ത് ഇന്ന് കൂട്ടിയത്. തിരുവനന്തപുരം ന​ഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമാണ് പുതിയ വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 56 തവണയാണ് ഇന്ധന വില കൂട്ടിയത്. ഒരു വർഷത്തിനിടെ പെട്രോളിന് 27 രൂപയും ഡീസലിന് 28 രൂപയും കൂട്ടി. ഈ മാസം മാത്രം 15 തവണ വിലകൂട്ടിയത്.

കേരളത്തിലെ പെട്രോൾ വില ഒരു വർഷത്തിൽ 

2020 മാർച്ച്             71 രൂപ
2020 ജൂൺ             72 രൂപ
2020 ജൂലൈ           80 രൂപ
2020 ഡിസംബർ      84 രൂപ
2021 ഫെബ്രുവരി     86 രൂപ
2021 മാർച്ച്             91 രൂപ 
2020 ജൂൺ             100 രൂപ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!