പെട്രോകെമിക്കൽ കോംപ്ലെക്സിനായി 4 ബില്യൺ ഡോളർ; ഗുജറാത്തിൽ പുതിയ നിക്ഷേപവുമായി ഗൗതം അദാനി

Published : Nov 25, 2022, 03:49 PM IST
പെട്രോകെമിക്കൽ കോംപ്ലെക്സിനായി 4 ബില്യൺ ഡോളർ; ഗുജറാത്തിൽ പുതിയ നിക്ഷേപവുമായി ഗൗതം അദാനി

Synopsis

ഇന്ത്യ ഒരു വലിയ വളർച്ചാ വിപണിയാണ് ഇവിടെ മത്സരമില്ല.. പെട്രോകെമിക്കൽസിലേക്ക് മാറുന്നത് മുകേഷ് അംബാനിയുമായി തുറന്ന മത്സരത്തിന് വഴിവെച്ചേക്കുമെന്ന റിപ്പോർട്ടുകളെ നിഷേധിച്ച് അദാനി

ദില്ലി: ശതകോടീശ്വരൻ ഗൗതം അദാനി ഗുജറാത്തിലെ ഒരു പെട്രോകെമിക്കൽ കോംപ്ലക്സിൽ 4 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ ഒരുങ്ങുന്നു. അദാനി ഗ്രൂപ്പിന്റെ സേവനങ്ങളുമായി യാത്രക്കാരെ ബന്ധിപ്പിക്കുന്നതിന് അടുത്ത ആറ് മാസത്തിനുള്ളിൽ ഒരു "സൂപ്പർ ആപ്പ്" അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി ഗൗതം അദാനി വ്യക്തമാക്കി. 

പെട്രോകെമിക്കൽസിലേക്ക് മാറുന്നത് മുകേഷ് അംബാനിയുമായി തുറന്ന മത്സരത്തിന് വഴിവെച്ചേക്കുമെന്ന റിപ്പോർട്ടുകളെ അദാനി നിഷേധിച്ചു. ഇന്ത്യ ഒരു വലിയ വളർച്ചാ വിപണിയാണ് ഇവിടെ മത്സരമില്ല എന്ന് അദാനി പറഞ്ഞു. 

2050-ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ഗൗതം അദാനി അഭിപ്രായപ്പെട്ടിരുന്നു. ഒപ്പം വരുന്ന 28 വർഷത്തിനുള്ളിൽ  ഇന്ത്യ ഹരിത ഊർജ കയറ്റുമതി രാജ്യമാകുമെന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ഇന്ത്യൻ കമ്പനികൾ നടത്തിയ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളും അനുകൂലമായ സർക്കാർ നയങ്ങളും ഉണ്ടെങ്കിൽ 2050-ഓടെ ഇന്ത്യ അറ്റ ​​ഊർജ്ജ കയറ്റുമതിക്കാരായി മാറുമെന്ന് അദാനി പറഞ്ഞു. വേൾഡ് അക്കൗണ്ടന്റ്സ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദാനി. 

'ആഗോള ഊർജ പരിവർത്തനത്തിന് ഇന്ത്യ നേതൃത്വം നൽകുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അതുകൊണ്ടാണ് അദാനി ഗ്രൂപ്പ് ഡ്രൈവിംഗിൽ വൻതോതിൽ നിക്ഷേപം നടത്തുന്നത്' എന്ന് അദാനി പറഞ്ഞു. അടുത്ത ദശകങ്ങളിൽ ഏറ്റവും വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരുമായിരിക്കുമെന്നും അദാനി കൂട്ടി ചേർത്തു.  മൈക്രോ-മാനുഫാക്ചറിംഗ്, മൈക്രോ-അഗ്രികൾച്ചർ, മൈക്രോ-വാട്ടർ, മൈക്രോ-ബാങ്കിംഗ്, മൈക്രോ-ഹെൽത്ത്കെയർ, മൈക്രോ എഡ്യൂക്കേഷൻ തുടങ്ങി എല്ലാത്തിലും സംരംഭകത്വ അവസരങ്ങൾ പ്രാപ്തമാക്കും. ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ  വികസനത്തിന് ആവശ്യമായതെല്ലാം നൽകുമെന്നും അദാനി പറഞ്ഞു. 

 

PREV
Read more Articles on
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്