
ഇന്നത്തെ കോർപ്പറേറ്റ് ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലവസരങ്ങളും ഇതോടൊപ്പം ഇരട്ടി വേഗത്തിൽ ഉയരുകയാണ്. ഈ അവസരങ്ങൾ വിജയകരമായി കൈവശമാക്കാൻ വിദ്യാർത്ഥികൾക്കുള്ള മികച്ച പഠനമാർഗമാണ് ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ. ആഗോള അംഗീകാരത്തോടെയുള്ള ഒരു ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്‌സാണ് വിദ്യാർത്ഥികൾ ചെയ്യുന്നതെങ്കിൽ ഫ്രഷേഴ്‌സിനുൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും വലിയ കമ്പനികളിൽ മാർക്കറ്റിംഗ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, ബിസിനസ് കൺസൾട്ടൻ്റ് തുടങ്ങി നിരവധി റോളുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാനും, മികച്ച മാനേജ്മെൻ്റ് സ്കില്ലുകൾ നേടിയെടുക്കുവാനും കഴിയും. അത്രയധികം ഡിമാൻഡ് ഉള്ള ഒരു പ്രൊഫഷൻ കൂടിയാണ് ഇന്ന് ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ.
എങ്കിലും, മികച്ച മാനേജ്മെൻ്റ് കരിയറിനായി പല വിദ്യാർത്ഥികളും ഡിഗ്രിക്ക് ശേഷം തിരഞ്ഞെടുക്കുന്ന പരമ്പരാഗത MBA കോഴ്‌സുകൾ അവർ ആഗ്രഹിച്ച കരിയറിലേക്ക് അവരെ എത്തിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. രണ്ടു വർഷം നീളുന്ന ഈ കോഴ്‌സുകൾക്ക് ലക്ഷങ്ങൾ രൂപ ഫീസ് നൽകുമ്പോൾ, ബിസിനസ്, മാനേജ്മെൻ്റ് മേഖലകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളെ കുറിച്ച് മാത്രമാണ് മിക്ക സ്ഥാപനങ്ങളും പഠിപ്പിക്കുന്നത്. ഒന്നോ രണ്ടോ സ്പെഷ്യലൈസേഷനുകൾ മാത്രമുള്ള ഈ കോഴ്‌സുകൾ പഠിക്കുന്നത് വഴി നല്ലൊരു കരിയറോ, മികച്ച ജോലിയോ നേടാൻ സാധിക്കാത്ത അവസ്ഥയിലാണ് പലരും.
ഈ പശ്ചാത്തലത്തിൽ, ഓപ്പറേഷൻസ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ്, മാർക്കറ്റിംഗ് എന്നീ നാല് സ്പെഷ്യലൈസേഷനുകൾ ഉൾപ്പെടുത്തിയ ഒരു വർഷത്തെ ആഗോള തലത്തിലുള്ള Global Business Administration (GBA) കോഴ്‌സ് വിദ്യാർത്ഥികൾക്ക് നൽകുകയാണ് ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്. അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ്‌സ് (ANSI) ൻ്റെ കീഴിലുള്ള IACET അംഗീകാരം നേടിയ ഇന്ത്യയിലെ ഏക വിദ്യഭ്യാസ സ്ഥാപനമായ ഐബിസ്, ഏതൊരു ഡിഗ്രിയുള്ളവർക്കും ഈ കോഴ്സ് പഠിക്കാൻ അവസരം നൽകുന്നു. കൂടാതെ ഡിഗ്രിക്ക് ശേഷം രണ്ടുവർഷം നീളുന്ന സാധാരണ ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമുകൾ പഠിക്കാൻ ഇന്ത്യയിലോ വിദേശത്തോ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുമ്പോൾ കുറഞ്ഞ ചിലവിൽ ഈ കോഴ്സ് പഠിക്കാമെന്നതും മറ്റൊരു പ്രതേകതയാണ്.
ഐബിസ് നൽകുന്ന ഗ്ലോബൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്‌സ് കോർപ്പറേറ്റ് രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സിലബസോടൊപ്പം, എഐ സാങ്കേതികവിദ്യയും മാനേജ്മെൻ്റ് രംഗത്ത് അനുഭവസമ്പത്തുള്ള വിദഗ്ധരുടെ അഡ്വാൻസ്ഡ് ട്രെയിനിങ്ങും ദേശീയ-അന്തർദേശിയ അംഗീകാരമുള്ള സർട്ടിഫിക്കേഷനുമടങ്ങിയതാണ്. പഠനത്തിനൊപ്പം പ്രായോഗിക പരിശീലനം, നല്ലൊരു ജോലി ലഭിക്കാനുള്ള കരിയർ ഗൈഡൻസ് എന്നിവയും ഈ കോഴ്‌സ് നൽകുന്നു. പ്രത്യേകിച്ച് ഫ്രഷേഴ്‌സിന്, മികച്ച ശമ്പളത്തിൽ നല്ലൊരു ജോലി നേടാനുള്ള വഴി കൂടി ഐബിസ് ഈ കോഴ്സിലൂടെ ഒരുക്കുന്നു.
ഐബിസ് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് എല്ലാ വർഷവും പ്ലേസ്മെൻ്റ് ഡ്രൈവുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ ആഗോള തലത്തിലുള്ള ജോലികൾ നേടാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഐബിസിൻ്റെ പിന്തുണയോടെ അന്താരാഷ്ട്രതലത്തിൽ ആഗ്രഹിച്ച കരിയർ സ്വന്തമാക്കിയിട്ടുണ്ട്.
ആധുനിക പഠനസൗകര്യങ്ങളോട് കൂടിയുള്ള എട്ടോളം ക്യാമ്പസുകൾ ആണ് നിലവിൽ ഐബിസിന് കേരളത്തിൽ ഉള്ളത്. ഇതിൽ കൊച്ചി ക്യാമ്പസിലാണ് GBA കോഴ്സ് വിദ്യാർത്ഥികൾക്ക് ലഭ്യമാകുക. ഇതുകൂടാതെ തൃശ്ശൂർ, കോഴിക്കോട്, കോട്ടയം, പെരിന്തൽമണ്ണ, തിരുവനന്തപുരം കേരളത്തിന് പുറത്ത് ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലാണ് ഐബിസിൻ്റെ മറ്റ് ക്യാമ്പസുകൾ പ്രവർത്തിക്കുന്നത്.
ഈ കുറഞ്ഞ കാലയളവിൽ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സ്ഥാപനം കൂടിയാണ് ഐബിസ്. കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെൻ്റ് നൽകുന്ന സ്റ്റേറ്റ് ഓഫ് ദി ആർട്ട് എഡ്യൂക്കേഷൻ പ്രൊവൈഡർ പുരസ്ക്കാരം നേടിയ കേരളത്തിലെ ഒരേയൊരു വിദ്യഭ്യാസ സ്ഥാപനവും ഇന്ത്യയിലെ 14 ഇൻസ്റ്റിട്യൂഷനുകളിൽ ഒന്നുമാണ് ഐബിസ്. ഇത് കൂടാതെ ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ്, ടൈം ബിസിനസ് പുരസ്‌കാരമായ ഐകോണിക് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ അവാര്‍ഡ്, സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ പുരസ്‌കാരങ്ങൾ ഇതിനകം ഐബിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന് ലഭിച്ചിട്ടുണ്ട്