Latest Videos

വിരാട് കോലിയും അനുഷ്ക ശർമ്മയും പോക്കറ്റിലാക്കിയത് കോടികൾ; ഒറ്റ നിക്ഷേപത്തിലൂടെ വമ്പൻ വരുമാനം

By Web TeamFirst Published May 23, 2024, 7:19 PM IST
Highlights

വിരാട് കോഹ്‌ലി ഗോ ഡിജിറ്റിന്റെ 266,667 ഓഹരികൾ ഒരു ഓഹരിക്ക് 75 രൂപ നിരക്കിൽ വാങ്ങിയിരുന്നു, അതായത് മൊത്തം 2 കോടി രൂപ നിക്ഷേപിച്ചു. അനുഷ്‌ക ശർമ്മ  66,667 ഓഹരികൾ 50 ലക്ഷം രൂപയ്ക്കും വാങ്ങി.

ർത്താവ് ക്രിക്കറ്റ് ലോകത്തെ രാജാവ്, ഭാര്യ ബോളിവുഡിലെ താര രാജ്ഞി. ഇരുവരും ഒരുമിച്ച് ഓഹരി വിപണിയിൽ ഒരു കൈ നോക്കിയപ്പോൾ പോക്കറ്റിലായത് കോടികൾ. സംശയം വേണ്ട പറഞ്ഞു വരുന്നത് വിരാട് കോലിയേയും അനുഷ്‌ക ശർമ്മയേയും കുറിച്ച് തന്നെ. ഇരുവരും  നിക്ഷേപം നടത്തിയ ഗോ ഡിജിറ്റ് ഇൻഷുറൻസ് ഐപിഒയുടെ ഓഹരികൾ ഇന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത് മികച്ച നേട്ടlത്തിലാണ്. ഐപിഒയ്ക്ക് 272 രൂപ നിരക്കിൽ വിൽപന നടത്തിയ  ഗോ ഡിജിറ്റ് ഓഹരികൾ ഇന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തത് 281 രൂപയിലാണ്. അതായത് ലിസ്റ്റിംഗിൽ നിക്ഷേപകർക്ക് 3 ശതമാനം അല്ലെങ്കിൽ   ഓഹരിയൊന്നിന് 9 രൂപ ലാഭം ലഭിച്ചു. ഇതോടെ ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് ലിമിറ്റഡിൽ  ഇരുവരും നിക്ഷേപിച്ച 2.5 കോടി രൂപയുടെ ഓഹരികളുടെ മൂല്യം ഇന്ന് 10 കോടിയായി ഉയർന്നു. 

2020 ഫെബ്രുവരിയിലാണ് വിരാട്-അനുഷ്‌ക ദമ്പതികൾ ഗോ ഡിജിറ്റിൽ നിക്ഷേപം നടത്തിയത്. വിരാട് കോഹ്‌ലി ഗോ ഡിജിറ്റിന്റെ 266,667 ഓഹരികൾ ഒരു ഓഹരിക്ക് 75 രൂപ നിരക്കിൽ വാങ്ങിയിരുന്നു, അതായത് മൊത്തം 2 കോടി രൂപ നിക്ഷേപിച്ചു. അനുഷ്‌ക ശർമ്മ  66,667 ഓഹരികൾ 50 ലക്ഷം രൂപയ്ക്കും വാങ്ങി. ഇതനുസരിച്ച് ഇരുവരും മൊത്തം 2.5 കോടി രൂപ കമ്പനിയിൽ നിക്ഷേപിച്ചു. സ്വകാര്യ പ്ലെയ്‌സ്‌മെന്റ് വഴിയാണ് അന്ന് ഇരുവരും നിക്ഷേപം നടത്തിയത്.  സ്വകാര്യ പ്ലെയ്‌സ്‌മെന്റ് എന്നത് മൂലധനം സമാഹരിക്കുന്ന ഒരു രീതിയാണ്. ഇത് പ്രകാരം ഒരു കമ്പനി പബ്ലിക് ഓഫർ നടത്തുന്നതിനുപകരം സ്വകാര്യ നിക്ഷേപകരുടെ തിരഞ്ഞെടുത്ത ഗ്രൂപ്പിന് ഓഹരികൾ  നൽകി മൂലധനം സമാഹരിക്കുകയാണ് ചെയ്യുന്നത്. പിന്നീട് കമ്പനി ഈ വർഷം ഐപിഒ നടത്തിയെങ്കിലും ഇരുവരും അവരുടെ പക്കലുള്ള ഓഹരികൾ വിറ്റില്ല.  
 
ഗോ ഡിജിറ്റിന്റെ ഓഹരി വില 300ന് മുകളിൽ ഉയർന്നതോടെ കോഹ്ലിയുടെ രണ്ട് കോടിയുടെ നിക്ഷേപത്തിന്റെ മൂല്യം എട്ട് കോടിയായി ഉയർന്നു. അതേസമയം, അനുഷ്‌കയുടെ 50 ലക്ഷം രൂപയുടെ നിക്ഷേപത്തിന്റെ മൂല്യം 2 കോടി രൂപയായി ഉയർന്നു. ഇതനുസരിച്ച് ദമ്പതികളുടെ ഓഹരി മൂല്യം ഇപ്പോൾ 10 കോടി രൂപയായി. 2016 ഡിസംബറിൽ സ്ഥാപിതമായ ഗോ ഡിജിറ്റ് ഹെൽത്ത് ഇൻഷുറൻസ് ,ട്രാവൽ ഇൻഷുറൻസ്,  പ്രോപ്പർട്ടി ഇൻഷുറൻസ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.  കനേഡിയന്‍ ശതകോടീശ്വര നിക്ഷേപകനും ഫെയര്‍ഫാക്‌സ് ഗ്രൂപ്പ് സാരഥിയുമായ പ്രേം വാട്‌സിന്റെ നിക്ഷേപവും ഗോ ഡിജിറ്റിലുണ്ട്.

click me!